20February2012

You are here: Home National ഗോവയില്‍ മത്സരിക്കാന്‍ കത്തോലിക്കാ പുരോഹിതനും

ഗോവയില്‍ മത്സരിക്കാന്‍ കത്തോലിക്കാ പുരോഹിതനും

പനാജി: മാര്‍ച്ച് മൂന്നിന് നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുവേണ്ടി ജെ.ജി.എഫ് (ജാഗ്രത് ഗോകാരന്‍ ചോഹൗസ്) പ്രഖ്യാപിച്ച പന്ത്രണ്ടംഗ സ്ഥാനാര്‍ഥിപ്പട്ടികയില്‍ പുരോഹിതനും സംഗീതജ്ഞനും നടനും ഇടം നേടി. ഗോവയിലെ പൗരസമൂഹ സംഘടനകളുടെ കൂട്ടായ്മയാണ് ജെ.ജി.എഫ്.

സമൂഹത്തില്‍ നല്ല പ്രതിച്ഛായ ഉള്ളവരെയാണ് മത്സരിപ്പിക്കുന്നതെന്ന് ജെ.ജി.എഫ്. പ്രവര്‍ത്തകനായ അഡ്വ. യാതിഷ് നായിക് പറഞ്ഞു.

ഫാ. ബിസ്മാര്‍ട്ട് ഡയസ് എന്ന കത്തോലിക്കാ പുരോഹിതനാണ് സ്ഥാനാര്‍ഥിത്വത്തിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ആദ്യമായാണ് കത്തോലിക്കാ പുരോഹിതന്‍ ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കുംഭാരുജുവ എന്ന ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്.

തിരഞ്ഞെടുപ്പ് ദിനം ഓരോ ഗോവക്കാരനും ഒരു പുണ്യപ്രവൃത്തി ചെയ്യണമെന്ന വ്യത്യസ്ത അഭ്യര്‍ഥനയുമായാണ് ഫാ. ഡയസ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഫാ. ഡയസ് തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിനുനേരേ അജ്ഞാതരുടെ ആക്രമണമുണ്ടായി. സാലിഗാവോ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന പോള്‍ ഫെര്‍ണാണ്ടസാണ് സ്ഥാനാര്‍ഥിയായ സംഗീതജ്ഞന്‍.

Newsletter