19February2012

You are here: Home World സ്‌ഫോടനം: ഹിസ്ബുള്ളയ്ക്ക് ബന്ധമില്ലെന്ന് നസറുള്ള

സ്‌ഫോടനം: ഹിസ്ബുള്ളയ്ക്ക് ബന്ധമില്ലെന്ന് നസറുള്ള

ജറുസലേം: ന്യൂഡല്‍ഹിയിലും ബാങ്കോക്കിലും നടന്ന സ്‌ഫോടനങ്ങളുമായി ലബനന്‍ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയ്ക്ക് ബന്ധമില്ലെന്ന് തലവന്‍ ഹസന്‍ നസറുള്ള പറഞ്ഞു. ബെയ്‌റൂട്ടിന് സമീപം നടത്തിയ പ്രസംഗത്തിലാണ് നസറുള്ള ഇക്കാര്യം പറഞ്ഞത്. നസറുള്ളയുടെ പ്രസംഗം

ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു.

ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാവ് ഇമാദ് മഗ്നിയെ വധിച്ചവരോട് പ്രതികാരം ചെയ്യുകതന്നെ ചെയ്യും. എന്നാല്‍ ഇസ്രയേല്‍ നയതന്ത്ര ഉദ്യോഗസ്ഥരോടും സൈനികരോടും സാധാരണക്കാരോടും തങ്ങള്‍ പ്രതികാരം ചെയ്യില്ലെന്ന് നസറള്ള കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയിലും ബാങ്കോക്കിലും നടന്ന സ്‌ഫോടനങ്ങള്‍ക്കും ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസിയില്‍ നടന്ന സ്‌ഫോടനശ്രമത്തിനു പിന്നിലും ഇറാനും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പുമാണെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി യഹൂദ് ബാരാക്ക് ആരോപിച്ചിരുന്നു. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന ആരോപണം ഇറാന്‍ വിദേശമന്ത്രാലയ വക്താവ് റാമിന്‍ മെഹ്മാന്‍പരാസ്ത് നിഷേധിച്ചു.

ഡല്‍ഹിയില്‍ നടന്ന സ്‌ഫോടനത്തില്‍ ഇസ്രായേല്‍ എംബസിയുടെ കാര്‍ കത്തിയമര്‍ന്നിരുന്നു. എംബസിയിലെ ഇസ്രായേലുകാരിയായ ഉദ്യോഗസ്ഥ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു.

Newsletter