താലിബാനുമായി അഫ്ഗാനും യു.എസും രഹസ്യചര്‍ച്ച നടത്തുന്നു
- Last Updated on 16 February 2012
- Hits: 1
കാബൂള്‍: താലിബാന്‍ തീവ്രവാദികളുമായി അഫ്ഗാന്‍ സര്‍ക്കാരും യു.എസും രഹസ്യ ചര്‍ച്ചകള്‍ തുടങ്ങിയതായി അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി വെളിപ്പെടുത്തി. വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പത്തുവര്‍ഷത്തോളം നീണ്ട യുദ്ധം അവസാനിപ്പിക്കാന്‍ താലിബാനും താല്‍പര്യപ്പെടുന്നുണ്ട്. മൂന്നു കക്ഷികളും സമാന താല്‍പര്യം പ്രകടിപ്പിക്കുന്നതാണ് ചര്‍ച്ചകള്‍ വിജയിക്കുമെന്നതിന്റെ സൂചനയെന്നും ജേര്‍ണല്‍ പറയുന്നു.
എന്നാല്‍ ചര്‍ച്ചകള്‍ എവിടെവെച്ചാണ് നടക്കുന്നത് എന്നകാര്യം വെളിപ്പെടുത്താന്‍ കര്‍സായി വിസമ്മതിച്ചതായും ജേര്‍ണല്‍ പറഞ്ഞു.