ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജിവെച്ചു
- Last Updated on 17 February 2012
- Hits: 2
ബെര്‍ലിന്‍: സ്വകാര്യ സാമ്പത്തിക ഇടപാടുകള്‍ മറച്ചു വെയ്ക്കുകയും അതു പുറത്തുകൊണ്ടുവന്ന പത്രാധിപരെ ടെലഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജിവെച്ചു. ലോവര്‍ സാക്‌സോണിയയുടെ പ്രിമിയര്‍ ആയിരുന്ന കാലത്ത് വീട് വായ്പയെടുത്ത വൂള്‍ഫ്
അഴിമതി നടത്തിയെന്നാണ് പ്രധാന ആരോപണം.
ക്രിസ്റ്റിയാന്‍ വൂള്‍ഫിനെതിരെ നിയമ നടപടികള്‍ നടത്താനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹാനോവറിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഇദ്ദേഹം രാജി പ്രഖ്യാപിച്ചത്. താന്‍ നിരപരാധിയാണെന്ന് രാജിപ്രഖ്യാപിച്ചു കൊണ്ട് വൂള്‍ഫ് വ്യക്തമാക്കി.
ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ പാര്‍ട്ടി നേതാവ് ഹോര്‍സ്റ്റ് സീഹോഫര്‍ പുതിയ പ്രസിഡന്റാകും.