21March2012

Breaking News
മെക്‌സിക്കോയില്‍ ശക്തിയേറിയ ഭൂചലനം
ഇറാഖില്‍ സ്‌ഫോടനപരമ്പര; 38 മരണം
മഥുരയില്‍ ജീപ്പില്‍ ട്രെയിനിടിച്ച് 16 മരണം
ഭീകരവിരുദ്ധകേന്ദ്രം: തൃണമൂലും ബി.എസ്.പിയും ഇറങ്ങിപ്പോയി
ബി.ജെ.പി.ക്ക് തലവേദനയായി വീണ്ടും യെദ്യൂരപ്പ
കൂടംകുളത്ത് നിരോധനാജ്ഞ; കേന്ദ്രസേനയെ വിന്യസിച്ചു
You are here: Home World ഇറാന്റെ ആണവസാങ്കേതികവിദ്യാ രംഗത്തെ കുതിപ്പിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കി

ഇറാന്റെ ആണവസാങ്കേതികവിദ്യാ രംഗത്തെ കുതിപ്പിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കി

ടെഹ്‌റാന്‍: ഇറാന്റെ ആണവസാങ്കേതികവിദ്യാ രംഗത്തെ കുതിപ്പിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കി പ്രസിഡന്‍റ് അഹമ്മദിനെജാദും ശാസ്ത്രജ്ഞരും ദേശീയ ചാനലില്‍ പ്രത്യക്ഷപ്പെട്ടു. തദ്ദേശീയമായി വികസിപ്പിച്ച ആണവ ഇന്ധന ദണ്ഡുകളും പുതിയ സെന്‍ട്രിഫ്യൂജുകളും ഉള്‍പ്പെടെയുള്ളവയുടെ

ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. ആണവപരീക്ഷണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച അതേ ദിവസം തന്നെ തങ്ങള്‍ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള എണ്ണക്കയറ്റുമതി നിര്‍ത്തിവെച്ച് പാശ്ചാത്യരാജ്യങ്ങളെ വെല്ലുവിളിക്കാനും ഇറാന്‍ തയ്യാറായി. നെതര്‍ലന്‍ഡ്‌സ്, സ്‌പെയിന്‍, ഇറ്റലി, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങിലേക്കുള്ള എണ്ണക്കയറ്റുമതിയാണ് ഇറാന്‍ നിര്‍ത്തിയത്.

ബുധനാഴ്ച റിയാക്ടറില്‍ ആണവ ദണ്ഡുകള്‍ ഘടിപ്പിച്ച് പരീക്ഷണം നടത്തുമെന്ന് നേരത്തേ ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ആണവ ഇന്ധനം നല്‍കാന്‍ മറ്റ് രാജ്യങ്ങള്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് ഇറാന്‍ അവ സ്വയം വികസിപ്പിച്ചെടുത്തത്. യൂറേനിയം 20 ശതമാനത്തോളം സമ്പുഷ്ടീകരിച്ചാണ് ഇറാന്‍ ആണവ ഇന്ധനം തയ്യാറാക്കിയതെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഉപമേധാവി അലി ബാഗേരി പറഞ്ഞു. വടക്കന്‍ ടെഹ്‌റാനിലെ നിലയത്തില്‍ റിയാക്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ ആണവ ശാസ്ത്രജ്ഞര്‍ അഹമ്മദി നെജാദിനോട് വിശദീകരിക്കുന്നതും റിയാക്ടറില്‍ തദ്ദേശീയമായ ആദ്യത്തെ ആണവ ദണ്ഡ് ഘടിപ്പിക്കുന്ന വെള്ള കോട്ട് ധരിച്ച നെജാദിന്റെ ദൃശ്യവും ചാനല്‍ പുറത്തുവിട്ടു. തങ്ങള്‍ വികസിപ്പിച്ച ആണവദണ്ഡ് ഇപ്പോഴുള്ളവയെക്കാള്‍ മൂന്ന് മടങ്ങ് ശേഷിയുള്ളതാണെന്ന് ഇറാന്റെ ആണവോര്‍ജ്ജ സംഘടനയുടെ തലവന്‍ ഫെരി ദൂം അബ്ബാസ് ദവാനി അവകാശപ്പെട്ടു.

യു.എന്‍. ഉപരോധവും അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികളുടെ സമ്മര്‍ദതന്ത്രങ്ങളും തങ്ങളുടെ ആണവപരിപാടിയെ ബാധിച്ചില്ലായെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഇറാനായി. എന്തുകൊണ്ട് ആണവ സാങ്കേതികവിദ്യ തങ്ങള്‍ക്ക് മാത്രം നിഷേധിക്കുന്നുവെന്ന് ചോദിച്ചായിരുന്നു നെജാദിന്റെ പ്രസംഗം. ആണു ബോംബ് നിര്‍മിക്കലല്ല അമേരിക്കയടക്കമുള്ളവരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഒരു പാഠം പഠിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ടെലിവിഷന്‍ സംപ്രേഷണത്തില്‍ അദ്ദേഹം പറഞ്ഞു.

വടക്കന്‍ ടെഹ്‌റാനിലെ ആണവ നിലയം സന്ദര്‍ശിച്ച ഇറാന്‍ പ്രസിഡന്‍റ് അഹമ്മദി നെജാദ് ശാസ്ത്രജ്ഞരുമായി സംസാരിക്കുന്നു

Newsletter