താലിബാന്‍ കൊടുംഭീകരന്‍ പാകിസ്താനില്‍ അറസ്റ്റില്‍
- Last Updated on 19 February 2012
- Hits: 2
ഇസ്‌ലാമാബാദ്: താലിബാന്‍ കൊടുംഭീകരന്‍ ബഖ്ത് റവാന്‍ പാകിസ്താന്‍-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയില്‍ വെച്ച് സൈനികരുടെ പിടിയിലായി. നമാല്‍ പ്രദേശത്ത് നിന്നാണ് ഇയാളെ അറസ്റ്റുചെയ്തതെന്ന് സ്വാത് സൈനിക മേധാവി മൊമീന്‍ ഖാന്‍ അറിയിച്ചു.
മറ്റൊരു ഭീകരനായ ഇബ്‌നെ ആമീനിന്റെ മാതൃസഹോദരനാണ് റവാന്‍. മൊമീന്‍ ഖാന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയായി തുടരുന്ന റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്.