12April2012

Breaking News
പാക് ശാസ്ത്രജ്ഞന്‍ ചിസ്തി ജയില്‍ മോചിതനായി
സന്‍േറാറം പിന്‍മാറി; റോംനി സ്ഥാനമുറപ്പിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബി.ജെ.പി. ഹര്‍ത്താല്‍
ഗൂഗിള്‍ പ്ലസ് മുഖംമിനുക്കിയപ്പോള്‍
കേരളത്തിലും ഭൂചലനം
ഇന്‍ഡൊനീഷ്യയില്‍ ഭൂകമ്പം, ലോകമെങ്ങും പരിഭ്രാന്തി
വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് ബോംബ് ഭീഷണി
You are here: Home World സൈനികകേന്ദ്രം തുറന്നുകൊടുക്കണമെന്ന് ഇറാനോട് വന്‍ശക്തികള്‍

സൈനികകേന്ദ്രം തുറന്നുകൊടുക്കണമെന്ന് ഇറാനോട് വന്‍ശക്തികള്‍

വിയന്ന:ആണവപരിപാടി സംബന്ധിച്ച് മുന്നുപാധികളില്ലാതെ ഗൗരവത്തിലുള്ള ചര്‍ച്ചയിലേക്ക് കടക്കാന്‍ വന്‍ശക്തികള്‍ ഇറാനോട് ആവശ്യപ്പെട്ടു. യു.എന്‍. പരിശോധകരുമായി പൂര്‍ണമായി സഹകരിക്കണമെന്നും പര്‍ച്ചിന്‍ സൈനികകേന്ദ്രം പരിശോധനകള്‍ക്ക് തുറന്നുകൊടുക്കണമെന്നും അവര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

ഇറാനുമായി അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നീ ആറുരാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ച പുനരാരംഭിക്കുന്നതിന് മുന്നോടിയായി അന്താരാഷ്ട്രആണവോര്‍ജ ഏജന്‍സി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനു ശേഷമാണ് വന്‍ശക്തികള്‍ സംയുക്തപ്രസ്താവനയിറക്കിയത്.

ഇറാനോടുള്ള നിലപാടിന്റെ കാര്യത്തില്‍ ആറുരാഷ്ട്രങ്ങള്‍ക്കുള്ളില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. പാശ്ചാത്യരാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നടപടി ആവശ്യപ്പെടുമ്പോള്‍ ചൈനയും റഷ്യയും സമവായത്തിനുവേണ്ടി വാദിക്കുന്നു. ഇക്കാര്യത്തില്‍ തീരുമാനത്തിലെത്താനാവാത്തതിനാല്‍ ബോര്‍ഡ് യോഗം ഒരുദിവസം നീട്ടിവെച്ചിരുന്നു.

അതിനിടെ, ഇറാന്റെ ഭൂഗര്‍ഭഅറകളില്‍ ക്രമീകരിച്ച ആണവനിലയങ്ങള്‍ തകര്‍ക്കാന്‍ ബങ്കറുകള്‍ തകര്‍ക്കുന്ന ബോംബുകള്‍ ഇന്ധനം നല്‍കുന്ന വിമാനങ്ങളും നല്‍കണമെന്ന് ഇസ്രായേല്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഉടന്‍ ഇറാനെ ആക്രമിക്കുകയെന്ന ഇസ്രായേല്‍ നിലപാടിനോട് സഖ്യകക്ഷിയായ അമേരിക്ക യോജിപ്പു പ്രകടിപ്പിച്ചില്ല.

യുദ്ധത്തെപ്പറ്റിയുള്ള വാചകക്കസര്‍ത്ത് അവസാനിപ്പിക്കണമെന്ന യു.എസ്. പ്രസിഡന്‍റ് ബരാക് ഒബാമയുടെ പ്രസ്താവനയെ ഇറാന്റെ പരമോന്നതആത്മീയനേതാവ് ആയത്തൊള്ള അലി ഖമീനി സ്വാഗതം ചെയതിട്ടുണ്ട്. പുകമറയ്ക്കുള്ളില്‍നിന്നുള്ള മോചനമെന്നാണ് വ്യാഴാഴ്ച ഖമീനി ഇതിനോട് പ്രതികരിച്ചത്.

ഭാവിയില്‍ യു.എന്‍. പരിശോധകര്‍ക്ക് പര്‍ച്ചിനില്‍ പ്രവേശനം നല്‍കുമെന്ന് തിങ്കളാഴ്ച ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആണവപരിപാടികളുടെ അടയാളംപോലും ഇറാന്‍ നീക്കിയതായി സ്ഥലത്തിന്റെ ഉപഗ്രഹചിത്രങ്ങളില്‍നിന്ന് വ്യക്തമായതായി ബുധനാഴ്ച ഐ.എ.ഇ.എ. സംഘം പറഞ്ഞിരുന്നു.

Newsletter