കോംഗോയില്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 256 ആയി
- Last Updated on 07 March 2012
- Hits: 4
ബ്രാസവില്‍: ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബ്രാസവില്ലിലെ സൈനിക ആയുധസംഭരണ ശാലയിലുണ്ടായ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 256 ആയി. 1000 ലേറെ പേര്‍ക്ക് സാരമായി പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സ്‌ഫോടന കാരണം എന്ന് സര്‍ക്കാര്‍ വക്താവ് ബിയെവനു ഒക്യാമി പറഞ്ഞു.
പ്രസിഡന്‍റിന്റെ കൊട്ടാരത്തിനു സമീപമുള്ള എംപിലയിലെ സൈനിക ബാരക്കിലാണ് സ്‌ഫോടനം ഉണ്ടായത്. ഞായറാഴ്ച രാവിലെ ഏഴിനും 9.45 നും ഇടയില്‍ അഞ്ചു പൊട്ടിത്തെറികളാണ് ഉണ്ടായത്. മരിച്ചവരിലേറെയും സൈനികരാണ്. സമീപത്തെ നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അഗ്നിശമന യൂണിറ്റുകള്‍ മണിക്കറുകള്‍ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ചൊവ്വാഴ്ച ഉച്ചയോടെ തീ നിയന്ത്രണവിധേയമാക്കാനായത് മറ്റൊരു വന്‍ അത്യാഹിതത്തില്‍ നിന്നാണ് രക്ഷിച്ചത്. സ്‌ഫോടനങ്ങള്‍ നടന്ന സഥലത്ത് നിന്ന് 100 മീറ്റര്‍ അകലെയുള്ള പ്രധാന ആയുധശാലയിലേക്ക് തീപടര്‍ന്നിരുന്നെങ്കില്‍ ദുരന്തത്തിന്റെ തീവ്രത വളരെ വലുതാകുമായിരുന്നു. റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പടെ വന്‍ ആയുധ ശേഖരമാണ് രണ്ടാമത്തെ ആയുധശാലയിലുണ്ടായിരുന്നത്.