13March2012

You are here: Home World ഇന്ത്യന്‍ അംബാസഡറെ വരുത്തി ഇറ്റലിയുടെ പ്രതിഷേധം

ഇന്ത്യന്‍ അംബാസഡറെ വരുത്തി ഇറ്റലിയുടെ പ്രതിഷേധം

റോം: കടലിലെ കൊലപാതകത്തെത്തുടര്‍ന്നുള്ള തര്‍ക്കം കൂടുതല്‍ വഷളാക്കാന്‍ വഴിയൊരുക്കിക്കൊണ്ട് ഇറ്റലി റോമിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. മീന്‍പിടിത്തക്കാരെ വെടിവെച്ചുകൊന്നതിന് അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ ജയിലിലടച്ച നടപടിയിലുള്ള പ്രതിഷേധമാണ് ഇന്ത്യന്‍ അംബാസഡര്‍ ദേവബ്രത സാഹയെ ധരിപ്പിച്ചത്. 

നാവികരെ ജയിലിലടച്ച ഇന്ത്യയുടെ നടപടി സ്വീകാര്യമല്ലെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ നടന്ന സംഭവത്തിനുമേല്‍ നടപടിയെടുക്കാന്‍ ഇന്ത്യയ്ക്ക് അധികാരമില്ലെന്നാണ് ഇറ്റലിയുടെ നിലപാട്. ഇറ്റാലിയന്‍ കപ്പലില്‍ നടന്ന വെടിവെപ്പിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതും നടപടിയെടുക്കേണ്ടതും തങ്ങളാണെന്ന് ഇറ്റലി പറയുന്നു. 

Newsletter