സൗരകൊടുങ്കാറ്റ് ഭൂമിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആശങ്ക
- Last Updated on 08 March 2012
- Hits: 4
വാഷിംഗ്ടണ്‍: വ്യാഴാഴ്ച ഭൂമിയിലെത്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സൗരകൊടുങ്കാറ്റ് പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആശങ്ക.
സാറ്റലൈറ്റ് നാവിഗേഷനെയും വിമാനങ്ങളുടെ സഞ്ചാരപഥങ്ങളെയും നവീന ആശയവിനിമയ സംവിധാനങ്ങളെയും കമ്പ്യൂട്ടര്‍ ശൃംഖലകളെയും അത്
തടസ്സപ്പെടുത്തുമെന്നാണ് നിഗമനം.
അഞ്ചുവര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാകുമിതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. 6 ജി.എം.ടി മുതല്‍ 10 ജി.എം.ടി വരെ വലിപ്പമുള്ള കണികകളടങ്ങിയ തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടും. ഉയര്‍ന്ന ചാര്‍ജ്ജുള്ള ഈ തരംഗങ്ങള്‍ സൂര്യന്റെ ഉപരിതലത്തില്‍ നിന്നുണ്ടായി അതിവേഗത്തില്‍ ഭൂമിയിലെത്തും.
ധ്രുവപ്രദേശങ്ങളിലാകും ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. ഈ പ്രദേശങ്ങളില്‍ വിമാനങ്ങളുടെ ദിശ തിരിച്ചു വിടുന്നതാണ് അഭികാമ്യമെന്നാണ് വിദഗ്‌ധോപദേശം. വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാവിലെ വരെയാണ് ഈ പ്രതിഭാസം അനുഭവപ്പെടുന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം.
1972-ല്‍ അമേരിക്കയിലെ ഇല്ലിനോയിയിലുണ്ടായ സൗരകൊടുങ്കാറ്റ് ടെലിഫോണ്‍ സംവിധാനങ്ങളെ തകരാറിലാക്കിയിരുന്നു.