ആറ് ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടു
- Last Updated on 08 March 2012
- Hits: 2
കാബൂള്‍: ദക്ഷിണ അഫ്ഗാനിസ്താനിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടു. ഹെല്‍മണ്ട് പ്രവിശ്യയിലെ ലഷ്‌കര്‍ ഗായില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വാഹനം സഞ്ചരിക്കുന്ന വഴിയില്‍ വീര്യമേറിയ ബോംബ് കുഴിച്ചിട്ടിരിക്കുകയായിരുന്നു.
രാജ്യത്തിന് ദു:ഖകരമായ ദിവസമാണ് ഇതെന്ന് സ്‌ഫോടനത്തെ അപലപിച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. അഫ്ഗാനിസ്താനില്‍ ബ്രിട്ടന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നതിന്റെ ഉത്തമോദാഹരണമാണ് ഇപ്പോഴത്തെ സ്‌ഫോടനമെന്ന് അദ്ദേഹം പറഞ്ഞു.
2001ന് ശേഷം അഫ്ഗാനില്‍ കൊല്ലപ്പെടുന്ന ബ്രിട്ടീഷ് സൈനികരുടെ എണ്ണം ഇതോടെ നാനൂറിലധികമായി.