ലാദന്റെ ഭാര്യമാര്‍ക്കെതിരെ പാകിസ്താനില്‍ കേസ്
- Last Updated on 08 March 2012
- Hits: 3
ഇസ്‌ലാമാബാദ്: കൊല്ലപ്പെട്ട അല്‍ഖായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മൂന്നു ഭാര്യമാര്‍ക്കെതിരെ പാക് പോലീസ് കേസെടുത്തു. അനധികൃതമായി രാജ്യത്ത് കടന്നുവെന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഒസാമയുടെ ഭാര്യമാരും കുട്ടികളും വിസയില്ലാതെ അനധികൃതമായി രാജ്യത്ത് താമസിച്ചെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ആരോപിക്കുന്നത്.
കഴിഞ്ഞ മേയ് മാസം മുതല്‍ ഇവര്‍ മൂന്നുപേരും പോലീസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.