യെമനില്‍ ആക്രമണം: 100 സൈനികര്‍ കൊല്ലപ്പെട്ടു
- Last Updated on 06 March 2012
- Hits: 9
ഏദന്‍: അല്‍ഖ്വെയ്ദ തീവ്രവാദികളുമായി ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ 103 യെമന്‍ സൈനികര്‍ കൊല്ലപ്പെട്ടു. രാജ്യത്തെ തെക്കന്‍മേഖലയിലെ സൈനികകേന്ദ്രങ്ങളിലായിരുന്നു തീവ്രവാദി ആക്രമണം.
യെമന്‍ സൈനികര്‍ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. കഴിഞ്ഞമാസം അധികാരമേല്‍ക്കല്‍ ചടങ്ങിനിടെ രാജ്യത്തെ തീവ്രവാദസംഘടനകളെ
തുടച്ചുനീക്കുമെന്ന് പ്രസിഡന്‍റ് മന്‍സൂര്‍ ഹാദി പ്രതിജ്ഞയെടുത്തതിനു പിന്നാലെയാണീ തിരിച്ചടി.
അല്‍ഖ്വെയ്ദ ബന്ധമുള്ള തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള സിന്‍ജിബാറിന്റെ പ്രാന്തപ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. സിന്‍ജിബാറിന്റെ തെക്കുള്ള കുദിലെ സൈനികപോസ്റ്റ് പിടിച്ചടക്കാന്‍ അല്‍ഖ്വെയ്ദ തീവ്രവാദികള്‍ ശ്രമം നടത്തിയതായി സൈനികവക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ഏറ്റുമുട്ടല്‍ പിന്നീട് മറ്റു മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.