കോംഗോയില്‍ ആയുധശാലയ്ക്ക് തീപിടിച്ച് 236 മരണം
- Last Updated on 06 March 2012
- Hits: 6
ബ്രസാവില്ലെ: റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ആയുധശാലയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനപരമ്പരയില്‍ 256 പേര്‍ മരിച്ചതായി റേഡിയോ കോംഗോ റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനങ്ങളെ തുടര്‍ന്ന് നിരിവധി കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. നിരവധിപ്പേര്‍
കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയരാന്‍ സാദ്ധ്യത. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.