14April2012

Breaking News
കോഴിക്കോട് മോണോ റെയില്‍: റിപ്പോര്‍ട്ട് ജൂണ്‍ 15നകം
ഷാരൂഖിനെ ന്യൂയോര്‍ക്കില്‍ രണ്ടുമണിക്കൂര്‍ തടഞ്ഞുവച്ചു
സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കി
കേരളം നിരന്തരം നിയമം നിര്‍മ്മിക്കുന്നു: സുപ്രീം കോടതി
ഇന്‍ഡൊനീഷ്യയില്‍ അഞ്ച് മരണം; മെക്‌സിക്കോയിലും ഭൂകമ്പം

നടന്‍ ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ പരിക്ക്‌

കോഴിക്കോട്: നടന്‍ ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ ഗുരുതരമായ പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാര്‍ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍ ഡിവൈഡറില്‍ ഇടിച്ചു കയറി. ശനിയാഴ്ച പുലര്‍ച്ചെ 4.50 നായിരുന്നു അപകടം. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ പോകവെ ആയിരുന്നു അപകടം. അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് സൂചനയുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാര്‍ ഡ്രൈവര്‍ അനില്‍ കുമാറിനും ഗുരുതരമായ പരിക്കുണ്ട്.

Newsletter