അര്‍ധനഗ്ന നൃത്തം: കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു
- Last Updated on 05 February 2012
19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യമാണ് ആദ്യത്തേത്. ആദിവാസികളായ അര്‍ധനഗ്ന സ്ത്രീകള്‍ പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. അര്‍ധനഗ്നയായ മറ്റൊരു സ്ത്രീയ്ക്ക് സമീപം ഒരു സൈനികന്‍ നില്‍ക്കുന്നതാണ് രണ്ടാമത്തെ വീഡിയോയില്‍ ഉള്ളത്.
വിനോദ സഞ്ചാരികള്‍ക്കുവേണ്ടി ആദിവാസി സ്ത്രീകളെ നൃത്തം ചെയ്യിച്ചത് സംബന്ധിച്ച ഒബ്‌സര്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ആദിവാസികളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥര്‍ക്കും ഇത്തരം സംഭവങ്ങളില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങളെന്ന് ഒബ്‌സര്‍വര്‍ ദിനപത്രം ചൂണ്ടിക്കാട്ടുന്നു. രണ്ടു മാസം മുന്‍പ് ചിത്രീകരിച്ചതാണ് ദൃശ്യങ്ങള്‍ എന്നാണ് സൂചന. പ്രാകൃതരായി ജീവിക്കുന്ന ജറാവ ആദിവാസികളുടെ ചിത്രവും വീഡിയോയും എടുക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.