19April2012

Breaking News
തെറ്റിദ്ധാരണ നീങ്ങിയെന്ന് ഉമ്മന്‍ ചാണ്ടിയും രമേശും
അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് സ്ഥിരം ചിഹ്നം പറ്റില്ല: കോടതി
ടട്ര: ഡെല്‍ഹിയിലും നോയ്ഡയിലും സി.ബി.ഐ. റെയ്ഡ്‌
കരീം, ശ്രീമതി, ബേബി ജോണ്‍ സി.പി.എം സെക്രട്ടേറിയറ്റില്‍
ആറു കാലുകളുമായി അപൂര്‍വ ശിശു
കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനിയുടെ കൊല: സുഹൃത്ത് അറസ്റ്റില്‍
സുഡാനില്‍ യുദ്ധഭീതി
ഒളിമ്പിക്‌സിന് തിരശ്ശീല ഉയരാന്‍ ഇനി 100 ദിവസങ്ങള്‍
'സി.പി.എമ്മുകാരോട് മിണ്ടരുത്; വിവാഹബന്ധവും പാടില്ല'
You are here: Home National ഇറ്റലിക്കാരനെ മാവോവാദികള്‍ വിട്ടയച്ചു

ഇറ്റലിക്കാരനെ മാവോവാദികള്‍ വിട്ടയച്ചു

ഭുവനേശ്വര്‍: ബന്ദി പ്രശ്‌നത്തില്‍ ഒഡിഷ സര്‍ക്കാറിന് അല്‍പ്പം ആശ്വാസമേകി ഇറ്റലിക്കാരനായ പൗലോ ബൊസുസ്‌കോയെ മാവോവാദികള്‍ വ്യാഴാഴ്ച പുലര്‍ച്ചെ വിട്ടയച്ചു. എന്നാല്‍ മറ്റൊരു സംഘം മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ബി.ജെ.ഡി. എം.എല്‍.എ. ജിന ഹികാകയെ ഇനിയും മോചിപ്പിച്ചിട്ടില്ല.

മാര്‍ച്ച് 14 ന് കന്ധമാല്‍ ജില്ലയിലെ കൊടും വനത്തില്‍ വെച്ചാണ്‌ബൊസുസ്‌കോയെയും ഒപ്പമുണ്ടായിരുന്ന ഇറ്റലിക്കാരന്‍ ക്ലൗഡിയൊ കൊളാഞ്ചലോയെയും രണ്ട് സഹായികളെയും മാവോവാദികള്‍ റാഞ്ചിയത്. കൊളാഞ്ചലൊയെയും സഹായികളെയും നേരത്തേ വിട്ടയച്ചിരുന്നു.

കന്ധമാല്‍ -ഗജപതി ജില്ലാതിര്‍ത്തിയിലെ വനത്തില്‍വെച്ച് ഒരു സംഘം പത്രപ്രവര്‍ത്തകര്‍ക്കാണ് ബൊസുസ്‌കോയെ കൈമാറിയത്. പിന്നീട് പോലീസ് അകമ്പടിയോടെ അദ്ദേഹത്തെ ഭുവനേശ്വറിലേക്ക് കൊണ്ടുവന്നു.

മാവോവാദികളും സംസ്ഥാന സര്‍ക്കാറും തമ്മില്‍ മധ്യസ്ഥര്‍ മുഖേനഒട്ടേറെത്തവണ നടന്ന ചര്‍ച്ചകളുടെ ഫലമായാണ് 28 ദിവസം നീണ്ട ബന്ദിപ്രശ്‌നം ശുഭകരമായി പരിഹരിച്ചത്. സി.പി.ഐ. മാവോവാദി ഒഡിഷ ഓര്‍ഗനൈസിങ് കമ്മിറ്റി ഉന്നയിച്ച ഏതാനും ആവശ്യങ്ങള്‍ സര്‍ക്കാറിന് അംഗീകരിക്കേണ്ടി വന്നു. അവര്‍ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ട ആറ് പേരില്‍ നാലു പേരെ ജയിലില്‍ നിന്ന് വിടാനും സര്‍ക്കാര്‍ തയ്യാറായി. മറ്റാവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാമെന്നുള്ള പ്രഖ്യാപനത്തില്‍ ഏപ്രില്‍ 7 ന് ഇരുകൂട്ടരും ഒപ്പിട്ടിരുന്നു. ഇതിന്റെ പകര്‍പ്പ് മാവോവാദി നേതാവ് സവ്യസാചി പാണ്ഡെക്ക് ബുധനാഴ്ച ലഭിച്ചതോടെയാണ് മോചനം ഉണ്ടായത്.

മാര്‍ച്ച് 14ന് ബൊസുസ്‌കോയെയും സംഘത്തെയും തട്ടിക്കൊണ്ടുപോയെങ്കിലും 17 ന് മാവോവാദികള്‍ ചില മാധ്യമങ്ങളെ അറിയിച്ചപ്പോള്‍ മാത്രമാണ് വിവരം പുറത്തുവന്നത്. ആദിവാസി സ്ത്രീകള്‍ കുളിക്കുന്ന ചിത്രം പകര്‍ത്തിയതിനാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ വനയാത്ര നടത്തുകയായിരുന്ന തങ്ങള്‍ പുഴയോരത്ത് ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഒരു സംഘം മാവോവാദികള്‍ തങ്ങളെ ബന്ദിയാക്കുകയായിരുന്നുവെന്ന് മോചിപ്പിക്കപ്പെട്ടവര്‍ പറയുന്നു. കണ്ണു മൂടിക്കെട്ടി കൈകള്‍ ബന്ധിച്ചായിരുന്നു യാത്ര. തങ്ങളെ ശാരീരികമായി പീഡിപ്പിച്ചില്ലെന്നും അവര്‍ വെളിപ്പെടുത്തി. 

എം.എല്‍.എ. ജിന ഹികാകയുടെ മോചനത്തിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇനിയും ഫലം കണ്ടില്ല. സി.പി.ഐ. മാവോവാദി ആന്ധ്ര-ഒഡിഷ അതിര്‍ത്തി മേഖലാ കമ്മിറ്റിയാണ് മാര്‍ച്ച് 23 ന് കൊരാപുട് ജില്ലയില്‍ വെച്ച് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഇവര്‍ ചര്‍ച്ചയ്ക്ക് വഴങ്ങാത്തതും ഓരോ ദിവസവും പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും സര്‍ക്കാറിനെ വിഷമത്തിലാക്കിയിട്ടുണ്ട്.

എട്ട് മാവോവാദികളെയും 15 ചാസി മുലിയ ആദിവാസി സംഘം പ്രവര്‍ത്തകരെയും വിട്ടയയ്ക്കാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന മാവോവാദി നേതാവ് ചേദ ഭൂഷണം ഉള്‍പ്പെടെ 30 പേരെ വിട്ടയയ്ക്കണമെന്നാണ് പുതിയ ആവശ്യം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ വിട്ടയയ്ക്കുന്നതിനെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ എതിര്‍ക്കുന്നു. ആന്ധ്ര സര്‍ക്കാര്‍ തലയ്ക്ക് 10 ലക്ഷം വിലയിട്ട കൊടുംഭീകരനാണ് ചേദ ഭൂഷണം എന്നതും സര്‍ക്കാറിനെ വിഷമിപ്പിക്കുന്നു.

മാവോവാദികള്‍ മോചിപ്പിച്ച ഇറ്റാലിയന്‍ പൗരന്‍ പൗലോ ബൊസുസ്‌കോ ഭുവനേശ്വറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍. ഇന്ത്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ ഗിയാംകാമോ സാന്‍ഫെലിസ് ഡി മോണ്ട് ഫോര്‍ട്ട് സമീപം - പി.ടി.ഐ.

Newsletter