19April2012

Breaking News
തെറ്റിദ്ധാരണ നീങ്ങിയെന്ന് ഉമ്മന്‍ ചാണ്ടിയും രമേശും
അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് സ്ഥിരം ചിഹ്നം പറ്റില്ല: കോടതി
ടട്ര: ഡെല്‍ഹിയിലും നോയ്ഡയിലും സി.ബി.ഐ. റെയ്ഡ്‌
കരീം, ശ്രീമതി, ബേബി ജോണ്‍ സി.പി.എം സെക്രട്ടേറിയറ്റില്‍
ആറു കാലുകളുമായി അപൂര്‍വ ശിശു
കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനിയുടെ കൊല: സുഹൃത്ത് അറസ്റ്റില്‍
സുഡാനില്‍ യുദ്ധഭീതി
ഒളിമ്പിക്‌സിന് തിരശ്ശീല ഉയരാന്‍ ഇനി 100 ദിവസങ്ങള്‍
'സി.പി.എമ്മുകാരോട് മിണ്ടരുത്; വിവാഹബന്ധവും പാടില്ല'
You are here: Home National വിവാഹരജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും

വിവാഹരജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി: രാജ്യത്തെല്ലായിടത്തും വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്.

കേരളത്തിലെ പുള്ളുവര്‍, തച്ചര്‍ എന്നീ സമുദായങ്ങളെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. പൊതു സംഭരണ ബില്‍ പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ അവതരിപ്പിക്കാനും മന്ത്രിസഭ അനുമതി നല്‍കി. 

1969-ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമത്തിന് ഭേദഗതി വരുത്തിയാണ് വിവാഹ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. 2006-ല്‍ സുപ്രീംകോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. ഏതുമതവിഭാഗത്തില്‍ പെട്ടവരും ഏതു ആചാരപ്രകാരവും നടത്തുന്ന വിവാഹങ്ങള്‍ അതത് സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശത്തോ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. വിവാഹ-ജീവനാംശകേസുകളില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടാതിരിക്കാനായി ഈ നിയമം അത്യാവശ്യമാണെന്ന് കേന്ദ്രമന്ത്രിസഭാ തീരുമാനം വിശദീകരിച്ച് ടെലികോം മന്ത്രി കപില്‍സിബല്‍ പറഞ്ഞു.

കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍ തുടങ്ങിയവയ്ക്കും അനുബന്ധ ഓഫീസുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും വേണ്ടി ഉപകരണങ്ങളും സാധനസാമഗ്രികളും വാങ്ങുന്നതിനെ നിയന്ത്രിക്കുന്ന ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഈ ബില്ല് വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിച്ച് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. 

കേന്ദ്രസര്‍ക്കാറിന്റെ സ്വാവലംബന്‍ പദ്ധതിയുടെ കീഴില്‍ അസംഘടിത മേഖലയെക്കൂടി ഉള്‍പ്പെടുത്താനും തീരുമാനിച്ചു. 2010-11, 2011-12, 2012-13 വര്‍ഷങ്ങളില്‍ ഈ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും ഇതിന്റെ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുക. 2016-17 വര്‍ഷം വരെയുള്ള ഈ പദ്ധതിയുടെ ചെലവിനായി 2065 കോടിയുടെ അധിക ഫണ്ട് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.അങ്കണവാടി പ്രവര്‍ത്തകര്‍, നിര്‍മാണത്തൊഴിലാളികള്‍, നെയ്ത്തുകാര്‍, മീന്‍പിടിത്തക്കാര്‍, കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 

തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന് സംയുക്ത സരംഭത്തിനുള്ള അനുമതിയും മന്ത്രിസഭ നല്‍കി. ഉത്തര്‍പ്രദേശ് സംസ്ഥാന വൈദ്യുതോത്പാദന കോര്‍പ്പറേഷനുമായി ചേര്‍ന്ന് 1980 മെഗാവാട്ടിന്റെ വൈദ്യുതോത്പാദന കമ്പിനിക്ക് രൂപം നല്‍കാനാണ് അംഗീകാരം. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ നഗര്‍ ജില്ലയില്‍ ഘടംപൂര്‍ താലൂക്കിലായിരിക്കും കല്‍ക്കരി ആധാരമാക്കിയുള്ള കമ്പനി.

Newsletter