എന്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തി: എം.വിജയകുമാര്‍
- Last Updated on 14 April 2012
- Hits: 3
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനെക്കുറിച്ച് എന്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തിയതായി സി.പി.എം നേതാവ് എം.വിജയകുമാര്‍. യു.ഡി.എഫിന് എതിരായ നിലപാടാണ് എന്‍.എസ്.എസ്സിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ തിരഞ്ഞെടുപ്പില്‍ എന്ത് നിലപാടെടുക്കണമെന്ന് കാര്യം വോട്ടിങ്
അടുത്തുവരുമ്പോള്‍ മാത്രമെ എന്‍.എസ്.എസ് തീരുമാനിക്കാറുള്ളൂ. എന്തായാലും ഇപ്പോഴത്തെ എന്‍.എസ്.എസ്സിന്റെ നിലപാട് യു.ഡി.എഫിന് എതിരാണെന്ന കാര്യം ഉറപ്പാണ്-വിജയകുമാര്‍ പറഞ്ഞു.
യു.ഡി.എഫിലുണ്ടായ അഞ്ചാം മന്ത്രി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും നിലപാട് യു.ഡി.എഫിന് എതിരായതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു.