19April2012

Breaking News
തെറ്റിദ്ധാരണ നീങ്ങിയെന്ന് ഉമ്മന്‍ ചാണ്ടിയും രമേശും
അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് സ്ഥിരം ചിഹ്നം പറ്റില്ല: കോടതി
ടട്ര: ഡെല്‍ഹിയിലും നോയ്ഡയിലും സി.ബി.ഐ. റെയ്ഡ്‌
കരീം, ശ്രീമതി, ബേബി ജോണ്‍ സി.പി.എം സെക്രട്ടേറിയറ്റില്‍
ആറു കാലുകളുമായി അപൂര്‍വ ശിശു
കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനിയുടെ കൊല: സുഹൃത്ത് അറസ്റ്റില്‍
സുഡാനില്‍ യുദ്ധഭീതി
ഒളിമ്പിക്‌സിന് തിരശ്ശീല ഉയരാന്‍ ഇനി 100 ദിവസങ്ങള്‍
'സി.പി.എമ്മുകാരോട് മിണ്ടരുത്; വിവാഹബന്ധവും പാടില്ല'

സൈനിക മൈധാവികളെ വിളിച്ചുവരുത്തില്ല

ന്യൂഡല്‍ഹി: സൈനിക മേധാവികളെ വിളിച്ചുവരുത്താനുള്ള നീക്കം പാര്‍ലമെന്റിന്റെ പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റി ഉപേക്ഷിച്ചതായി സൂചന. രാജ്യത്തിന്റെ ആയുധശേഷിയെക്കുറിച്ചറിയാന്‍ വേണ്ടിയാണ് സൈനിക മേധാവികളെ വിളിച്ചുവരുത്താന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാല്‍ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ച പുറത്തറിഞ്ഞതിനെത്തുടര്‍ന്നാണ് ഇപ്പോഴത്തെ ഈ തീരുമാനം. 

കമ്മിറ്റിയിലെ ഒരംഗം സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞതോടെയാണ് രഹസ്യവിവരം പുറത്തായത്. അംഗത്തിന്റെ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് കമ്മിറ്റി വിലയിരുത്തി. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും.

ഇന്ത്യന്‍ സൈന്യത്തിന് ആവശ്യത്തിനുള്ള ആയുധശേഷിയില്ലെന്നുകാണിച്ച് കരസേനാ മേധാവി വി.കെ.സിങ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത് വന്‍വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രതിരോധ സ്റ്റാന്റിങ് കമ്മിറ്റി സേനാ മേധാവികളെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചിരുന്നത്.

Newsletter