മമതയുടെ കാര്‍ട്ടൂണ്‍: പ്രൊഫസര്‍ അറസ്റ്റില്‍
- Last Updated on 13 April 2012
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച പ്രൊഫസര്‍ അറസ്റ്റില്‍. ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഫിസിക്കല്‍ കെമിസ്ട്രി പ്രൊഫസര്‍ മഹാപാത്രയാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് പ്രൊഫസര്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. മമത ബാനര്‍ജി, റെയില്‍വെ മന്ത്രി മുകുള്‍ റോയ്, മുന്‍ മന്ത്രി ദിനേഷ് ത്രിവേദി തുടങ്ങിയവരുടെ കാര്‍ട്ടൂണുകളാണ് പ്രൊഫസര്‍ പ്രചരിപ്പിച്ചത്.