30April2012

You are here: Home National കെ. ശങ്കരനാരായണന്‍ മഹാരാഷ്ട്രയില്‍ വീണ്ടും ഗവര്‍ണര്‍

കെ. ശങ്കരനാരായണന്‍ മഹാരാഷ്ട്രയില്‍ വീണ്ടും ഗവര്‍ണര്‍

ന്യൂഡല്‍ഹി: കെ. ശങ്കരനാരായണനെ മഹാരാഷ്ട്രയില്‍ ഗവര്‍ണറായി നിയമിച്ചു. ഇ.എസ്.എല്‍. നരസിംഹനെ ആന്ധ്ര ഗവര്‍ണറായും വീണ്ടും നിയമിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തേക്കാണ് ഇരുവര്‍ക്കും നിയമനം നല്‍കിയത്. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയെ രാജസ്ഥാന്‍ ഗവര്‍ണറായി മാറ്റി. മുന്‍ മധ്യപ്രദേശ് മന്ത്രി അസീസ് ഖുറേഷിയെ ഉത്തരാഖണ്ഡിലും ബി.വി. വാഞ്ചുവിനെ

ഗോവയിലും ഗവര്‍ണര്‍മാരായി നിയമിച്ചു. എസ്.പി.ജി.യുടെ മുന്‍ തലവനാണ് വാഞ്ചു.

2007 ജനവരി മുതല്‍ ശങ്കരനാരായണന്‍ ഗവര്‍ണറാണ്. നാഗാലന്‍ഡിലായിരുന്നു ആദ്യത്തെ നിയമനം. പിന്നീട് അരുണാചല്‍ പ്രദേശിന്റെയും ജാര്‍ഖണ്ഡിന്റെയും ഗവര്‍ണറായി. 2010 ജനവരിയിലാണ് അദ്ദേഹം മഹാരാഷ്ട്ര ഗവര്‍ണറായത്. കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങളില്‍ക്കൂടി ഇനി ഗവര്‍ണര്‍മാരെ നിയമിക്കാനുണ്ട്. മുന്‍ റെയില്‍വേ മന്ത്രി സി.കെ. ജാഫര്‍ ഷെരീഫ് കേരള ഗവര്‍ണറാകുമെന്ന് സൂചനയുണ്ട്.

Newsletter