30April2012

ജാതി-മത ശക്തികള്‍ മുതലെടുപ്പ് നടത്തുന്നു: സുധീരന്‍

കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യങ്ങള്‍ മുതലെടുക്കുകയാണ് കേരളത്തിലെ ജാതി-മത ശക്തികളെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ കക്ഷികളെ കൂട്ടുപിടിക്കേണ്ട സാഹചര്യം പ്രത്യക്ഷമായും പരോക്ഷമായും വന്നിരിക്കുകയാണെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും സുധീരന്‍ പറഞ്ഞു. 

ഇക്കാര്യത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെന്നല്ലാതെ ഒരു പാര്‍ട്ടിയും ഇതില്‍ നിന്ന് മാറിനില്‍ക്കുന്നില്ലെന്നും വി.എം.സുധീരന്‍ വ്യക്തമാക്കി. എറണാകുളത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു 

Newsletter