തിവാരി ഡി.എന്‍.എ പരിശോധന നടത്തണമെന്ന് കോടതി
- Last Updated on 27 April 2012
ന്യഡല്‍ഹി: ആന്ധ്ര പ്രദേശ് മുന്‍ ഗവര്‍ണര്‍ എന്‍.ഡി തിവാരി ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. തിവാരി തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് ശേഖര്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ഡി.എന്‍.എ പരിശോധനയ്ക്കായി തിവാരി രക്ത സാമ്പിളുകള്‍ ഉടന്‍ നല്‍കണമെന്ന് കോടതി അദ്ദേഹത്തിന്
നിര്‍ദേശം നല്‍കി. പരിശോധനയ്ക്ക് തിവാരി ഹാജരായില്ലെങ്കില്‍ പോലീസ് സഹായം തേടണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഹിതിന്റെ പിതൃത്വം തിവാരി നിഷേധിച്ചിരുന്നു.