സോണിയാഗാന്ധിക്ക് നേരേ കരിങ്കൊടി
- Last Updated on 29 April 2012
ബാംഗ്ലൂര്‍: കര്‍ണാടകയിലെ തുംകൂര്‍ സിദ്ധഗംഗ മഠാധിപതി ശിവകുമാരസ്വാമിയുടെ പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ കരിങ്കൊടി കാട്ടി. സദസ്സിന് മുന്‍നിരയിലുണ്ടായിരുന്ന സ്ത്രീയാണ് പൊടുന്നനെ എണീറ്റ് കരിങ്കൊടി വിശിയത്.
ഉടനെ തന്നെ പോലീസ് സ്ത്രീയെ ബലമായി പുറത്താക്കി. ഇത് കുറച്ച് നേരം സഘര്‍ഷത്തിനും ഇടയാക്കി. മഡിക ദന്‍ഡോറ ദളിത് കമ്യൂണിറ്റി എന്ന സംഘടനയില്‍പ്പെട്ടവരാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഈ സമുദായത്തെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാട്ടല്‍. വേദിക്ക് പുറത്ത് സംഘടിച്ച മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെയും പോലീസ് ലാത്തി വീശി ഓടിച്ചു.
പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ഗുരുവന്ദന പരിപാടിയില്‍ സോണിയാഗാന്ധി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. എന്നാല്‍, സോണിയ പ്രസംഗം തുടര്‍ന്നു. ചിത്രദുര്‍ഗ ജില്ലയിലെ നാഗസമുദ്രയില്‍ വരള്‍ച്ചാ ദുരിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് സോണിയാഗാന്ധി സിദ്ധഗംഗാ മഠത്തിലെത്തിയത്.