30April2012

You are here: Home National ഗവര്‍ണര്‍മാരുടെ സാധ്യത പട്ടികയായി

ഗവര്‍ണര്‍മാരുടെ സാധ്യത പട്ടികയായി

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ സാധ്യത പട്ടിക തയാറായി. മുന്‍ കേന്ദ്രമന്ത്രിമാരായ സി.കെ ജാഫര്‍ ഷെറീഫ്, ആര്‍.കെ ധവാന്‍, മധ്യപ്രദേശ് നിയമസഭയിലെ മുന്‍ സ്പീക്കര്‍ ശ്രിനിവാസ് തിവാരി, എസ്.പി ജി മുന്‍ മേധാവി ബി.വി വാഞ്ചു, ഹിരായന മുന്‍ പി.സി.സി പ്രസിഡന്റ് ഫുല്‍ചന്ദ് മു്ല്ലാന എന്നിവരുടെ പേരുകള്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി

അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

ഇതില്‍ മുന്‍ റെയില്‍വെ മന്ത്രി സി.കെ ജാഫര്‍ ഷെറീഫിന്റെയും, ആര്‍.കെ ധാവന്റെയും പേരുകളാണ് കേരളത്തിലേക്ക് പരിഗണിക്കുന്നത്. കേരളത്തിലും രാജസ്ഥാനിലും ഗവര്‍ണര്‍മാരില്ലാത്തതിനാല്‍ മറ്റ് സംസ്ഥാനത്തെ ഗവര്‍ണര്‍മാര്‍ക്ക് അധികചുമതല നല്‍കിയിരിക്കുകയാണ്.

ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, യു.പി, ഗോവ, ഡല്‍ഹി എന്നിവടങ്ങളിലെല്ലാം ഈ മാസം അവസാനം ഗവര്‍ണര്‍ പദവികളില്‍ ഒഴിവ് വരുകയാണ്.

Newsletter