30April2012

കടല്‍ക്കൊലയ്ക്ക് പണം: ഗൂഢാലോചനയെന്ന് വി.എസ്.

തിരുവനന്തപുരം: കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം ഒത്തുതീര്‍പ്പാക്കാനായി ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അറിയാതെ ഇത്തരമൊരു ഒത്തുതീര്‍പ്പ് നടക്കില്ലെന്നും ഇക്കാര്യത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍

പ്രതിനിധികളുമായി നടന്ന ഗൂഢാലോചനയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. 

കേരള സര്‍ക്കാര്‍ ഇറ്റാലിക്കാര്‍ക്ക് അനുകൂലമായി എഎഫ്.ഐ.ആര്‍. തയ്യാറാക്കി. വാദിഭാഗത്തിന്റെ കൂറുമാറ്റം ഇന്ത്യയ്ക്ക് അപമാനമാണെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും വി.എസ്. പറഞ്ഞു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കീടനാശിനി കമ്പനി പ്രതിനിധികളുമായി സംസാരിക്കണമെന്ന ആരോഗ്യവകുപ്പ് നിര്‍ദേശത്തെയും വി.എസ്. വിമര്‍ശിച്ചു. 

എന്‍ഡോസള്‍ഫാന്‍ ലോബിയ്ക്കായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍മാരെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കത്തയച്ചത് ആരോഗ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വി.എസ്. പറഞ്ഞു. പഠനം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയ്ക്ക് ആരോഗ്യവകുപ്പ് കത്തയച്ചതാണ് വിവാദത്തിന് കാരണം.

Newsletter