റെഡ് ക്രോസ് പാക് നഗരങ്ങളിലെ പ്രവര്‍ത്തനം നിര്‍ത്തി
- Last Updated on 11 May 2012
- Hits: 1
കറാച്ചി: പാകിസ്താനിലെ പെഷവാര്‍, കറാച്ചി നഗരങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ റെഡ് ക്രോസ് സംഘടന നിര്‍ത്തി. നേഴ്‌സായ ബ്രിട്ടീഷ് വനിത ഖാലില്‍ ഡെയ്‌ലിന്റെ മരണത്തെതുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ റെഡ് ക്രോസ് തീരുമാനിച്ചത്.
നാലുമാസം മുമ്പ് തട്ടിക്കൊണ്ടുപോയ ഇവരുടെ മൃതദേഹം തലയറുത്ത് ഉപേക്ഷിച്ച നിലയില്‍ ഏപ്രില്‍ 29ന് കണ്ടെത്തിയിരുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആക്രമസംഭവങ്ങളാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതിന് പ്രേരിപ്പിച്ചതെന്ന് തെക്കന്‍ ഏഷ്യയുടെ ചുമതലയുള്ള ജാക്വസ് ഡി മയോ പറഞ്ഞു.
ബലൂചിസ്താന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ പ്രവര്‍ത്തനം സംഘടന നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ഇവിടെനിന്നാണ് ഡെയ്‌ലിന്റെ മൃതദേഹം കണ്ടെത്തിയത്. പാകിസ്താനിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഉടനെ പ്രഖ്യാപിക്കുമെന്നും ജാക്വസ് ഡി മയോ വ്യക്തമാക്കിയിട്ടുണ്ട്.