13May2012

Breaking News
സെക്രട്ടറിയുടേത് മാത്രമല്ല പാര്‍ട്ടി നിലപാട്: വി.എസ്‌
ഇന്ത്യയില്‍ 9.55 ലക്ഷം നഴ്‌സുമാര്‍ കുറവ്
പൈലറ്റുമാരുടെ സമരം 16 വിമാനങ്ങള്‍ റദ്ദാക്കി
രാഷ്ട്രീയ കൊലപാതകങ്ങള്‍ സി.ബി.ഐ അന്വേഷിക്കണം: വേണുഗോപാല്‍
ജവാന്മാരും ഓഫീസര്‍മാരും തമ്മില്‍ കൂട്ടത്തല്ല്
You are here: Home World ഫോട്ടോഗ്രാഫര്‍ ഹോസ്റ്റ് ഫാസ് അന്തരിച്ചു

ഫോട്ടോഗ്രാഫര്‍ ഹോസ്റ്റ് ഫാസ് അന്തരിച്ചു

ലണ്ടന്‍: ലോക പ്രശസ്ത ന്യൂസ് ഫോട്ടോഗ്രാഫര്‍ ഹോസ്റ്റ് ഫാസ് (79)അന്തരിച്ചു. അസോസിയേറ്റഡ് പ്രസിനുവേണ്ടി വിയറ്റ്‌നാം യുദ്ധത്തിന്റെ ചിത്രങ്ങളെടുത്താണ് ഫാസ് ശ്രദ്ധേയനായത്. 1967ല്‍ കാലിന് ക്ഷതമേറ്റതിനെതുടര്‍ന്ന് വീല്‍ ചെയറിലാണ് പിന്നീടുള്ള കാലം അദ്ദേഹം ജീവിച്ചത്. അരയ്ക്കുതാഴെ തളര്‍ന്ന് കിടപ്പിലാകുന്നതുവരെ

ഈരംഗത്ത് സജീവമായിരുന്നു.

1964ലാണ് ഫാസ് എ.പിയില്‍ ചേര്‍ന്നത്. അതീവ സാഹസികമായി യുദ്ധ ചിത്രങ്ങളെടുത്ത ഫാസിന് രണ്ട് തവണ പുലിറ്റസര്‍ സമ്മാനം ലഭിച്ചു. വിയറ്റ്‌നാമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമുമ്പ് സൈര്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലും ജോലി ചെയ്തു. 1965ല്‍തന്നെ പുലിസ്റ്റര്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. ശാരീരിക അസ്വസ്ഥതകള്‍ തുടരുമ്പോഴും വര്‍ഷങ്ങളോളം പുതിയ തലമുറയിലെ ഫോട്ടോഗ്രാഫര്‍മാരെ പരിശീലിപ്പിക്കുന്നതിന് അദ്ദേഹം ഏറെ സമയം ചെലവഴിച്ചു.

Newsletter