സോഷ്യല്‍ മീഡിയയെ സെന്‍സര്‍ ചെയ്യില്ല: മന്ത്രി സിബല്‍
- Last Updated on 15 February 2012
- Hits: 114
മുംബൈ: സോഷ്യല്‍ മീഡിയയെ സെന്‍സര്‍ ചെയ്യാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ ഇവ രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം. മുംബൈയില്‍ നടക്കുന്ന നാസ്കോ നേതൃത്വ ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ് എന്നിവ വിവാദപരമായ ഉള്ളടക്കങ്ങള്‍ നീക്കണമെന്ന ഡല്‍ഹി കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന.
പത്രങ്ങള്‍ക്കും ദൃശ്യ മാധ്യമങ്ങള്‍ക്കും ബാധകമായ നിയമം സോഷ്യല്‍ മീഡിയയ്ക്കും ബാധകമാണ് -മന്ത്രി പറഞ്ഞു.
ഇലക്ട്രോണിക് സാമഗ്രി നിര്‍മാണ നയത്തിന്റെ ഭാഗമായി രാജ്യത്ത് 200 ഇലക്ട്രോണിക് ക്ലസ്റ്ററുകള്‍ നിര്‍മിക്കാന്‍ ആയിരം കോടിയുടെ ഫണ്ട് ഉണ്ടാക്കുമെന്ന് സിബല്‍ പറഞ്ഞു. ഇലക്ട്രോണിക് നിര്‍മാണ മേഖലയെ ഉത്തേജിപ്പിക്കാന്‍ അടുത്ത് തന്നെ നിയമം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.