05July2012

You are here: Home Technology ഫേസ്ബുക്കും തുടങ്ങി ആപ്ലിക്കേഷന്‍ കട

ഫേസ്ബുക്കും തുടങ്ങി ആപ്ലിക്കേഷന്‍ കട

ആപ്പിള്‍ സ്‌റ്റോര്‍, ഗൂഗിള്‍ പ്ലേ, വിന്‍ഡോസ് മാര്‍ക്കറ്റ്‌പ്ലേസ്, ബ്ലാക്ക്‌ബെറി ആപ്‌വേള്‍ഡ്.. സ്മാര്‍ട്‌ഫോണുകള്‍ക്ക് വേണ്ട ആപ്ലിക്കേഷനുകള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ചന്തകളാണിവ. നമ്മുടെ അഭിരുചികള്‍ക്ക് പറ്റിയ ആപ്‌സ് സൗജന്യമായും ചിലത് കാശുമുടക്കിയും മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത്തരം ഓണ്‍ലൈന്‍ ഇടങ്ങള്‍ സഹായിക്കുന്നു. ഈ രംഗത്തേക്കുള്ള

ഏറ്റവും പുതിയ അതിഥിയാണ് ഫേസ്ബുക്ക് ആപ്പ് സെന്റര്‍. ഫേസ്ബുക്ക് വെബ്‌പേജിലുടെ പ്രവേശിക്കാവുന്ന ആപ്പ് സെന്റര്‍ വെള്ളിയാഴ്ച മുതല്‍ അമേരിക്കയിലാണ് പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലോകമെങ്ങുമുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ആപ് സെന്ററിലേക്ക് പ്രവേശനം ലഭിച്ചുതുടങ്ങും.

ഫേസ് ബുക്ക് ആപ് സെന്ററിനെക്കുറിച്ച പറയുന്നതിനു മുമ്പായി ആപ്‌സ് എന്താണെന്ന കാര്യം അല്പം വിശദമാക്കാം. സ്മാര്‍ട്‌ഫോണുകളിലും ടാബ്ലറ്റുകളിലും പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളെയാണ് ആപ്‌സ് എന്ന ഓമനപ്പേരിട്ടുവിളിക്കുന്നത്. മൊബൈലിലെ കാല്‍ക്കുലേറ്ററും കലന്‍ഡറുമെല്ലാം ആപ്‌സുകളുടെ ആദിമ ഉദാഹരണങ്ങളാണ്. സ്മാര്‍ട്‌ഫോണുകളുടെ വരവോടെ ദിനംപ്രതി നൂറുകണക്കിന് പുത്തന്‍ ആപ്്‌സുകള്‍ പിറവിയെടുത്തുതുടങ്ങി. മൊബൈലിലെടുക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ഷെയര്‍ ചെയ്യുന്നതിനും ഫോട്ടോകളില്‍ കുസൃതിപ്പണികള്‍ ചെയ്യുന്നതിനും വിമാനടിക്കറ്റ് ബുക്ക് ചെയ്യാനും ഇഷ്ടഗാനങ്ങളുടെ വരികള്‍ കണ്ടെത്തുന്നതിനുമൊക്കെ ഇപ്പോള്‍ ഇഷ്ടം പോലെ ആപ്‌സുകള്‍ കിട്ടാനുണ്ട്. ഇന്നിറങ്ങുന്ന ആപ്‌സുകളില്‍ ഭൂരിഭാഗവും ഗെയിമുകളുമായി ബന്ധപ്പെട്ടതാണ്. വ്യത്യസ്ത ആവശ്യങ്ങള്‍ക്കുളള കിടിലന്‍ ആപ്‌സുകള്‍ നിര്‍മ്മിച്ച് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ വില്‍പന നടത്തുന്ന ആയിരക്കണക്കിന് കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. ആപ്പിളിന്റെ ആപ്‌സ് സ്‌റ്റോറില്‍ മാത്രം 4.25,000 ആപ്‌സുകള്‍ ലഭ്യമാണ്. ഇവയില്‍ നല്ലൊരു ഭാഗവും സൗജന്യമായി മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും. ബാക്കിയുള്ളവയ്ക്ക്് നിശ്ചിതമായ ഫീസ് നല്‍കേണ്ടിവരും.

തിരിച്ചറിഞ്ഞുകൊണ്ടാണ് ഫേസ്ബുക്കും അത്തരമൊരിടം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് വ്യക്തം. തുടക്കത്തില്‍ അറുനുറോളം ആപ്ലിക്കേഷനുകളാണ് ഫേസ്ബുക് ആപ് സെന്ററില്‍ ഉള്ളത്. ഇവയെല്ലാം മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതും ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്. നമ്മള്‍ തിരഞ്ഞെടുത്ത ആപ്ലിക്കേഷനുകള്‍ ഫേസ്ബുക്ക് ടൈംലൈനിലുടെ മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നതിനും സൗകര്യമുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണിലേക്കും ഐഫോണിലേക്കുമൊക്കെ ആവശ്യമായ ആപ്്‌സുകള്‍ ഫേസ്ബുക്ക് ആപ് സെന്ററിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാകും. 

ആപ്പിള്‍ സ്‌റ്റോറിനോ ഗൂഗിള്‍ പ്ലേയ്‌ക്കോ ഒരു ബദല്‍സംവിധാനം സൃഷ്ടിക്കുകയല്ല ഫേസ്ബുക്ക് ആപ് സെന്ററിന്റെ ഉദ്ദ്യേശമെന്ന് വ്യക്തം. അവര്‍ക്കുള്ള ആപ്‌സുകളുടെ നൂറിലൊന്നുപോലും ഇപ്പോള്‍ ഫേസ്ബുക്കിന്റെ പക്കലില്ലാത്തതിനാല്‍ മത്സരത്തിന്റെ ചോദ്യമേ ഉദിക്കുന്നില്ല. മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ നിന്ന് ഒരല്‍പം വ്യത്യസ്തത സൃഷ്ടിക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. കമ്പനി ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന ഫേസ്ബുക്ക് ഫോണിന്റെ സുഗമമായ ഉപയോഗത്തിനുള്ള സാഹചര്യമൊരുക്കുകയാണ് ആപ് സെന്ററിന്റെ അവതാരലക്ഷ്യമെന്നും സൂചനയുണ്ട്.

ഇനിഷ്യല്‍ പബഌക് ഓഫറിങ് പ്രഖ്യാപിച്ചുകൊണ്ട് നിക്ഷേപകരില്‍ നിന്ന് ഓഹരിമൂലധനം സമാഹരിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഫേസ്ബുക്ക് കമ്പനി. ഈ സമയത്തുതന്നെ ആപ് സെന്റര്‍ ആരംഭിച്ചാല്‍ തങ്ങളുടെ ഒാഹരികള്‍ക്ക് പ്രിയമേറുമെന്നും കമ്പനി കരുതുന്നുണ്ടാകണം. 

Newsletter