12February2012

Breaking News
നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: സല്‍മാന്‍ ഖുര്‍ഷിദ്‌
തിരുവനന്തപുരത്ത് മാലിന്യനീക്കം നാളെ മുതല്‍ പുന:രാരംഭിക്കും
എം.എല്‍.എമാര്‍ നികുതി നല്‍കണമെന്ന് കോര്‍പ്പറേഷന്‍
പെഷവാറില്‍ സ്‌ഫോടനം; ഏഴ് പേര്‍ മരിച്ചു
You are here: Home Kerala Thrissur ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ ഹര്‍ത്താല്‍

ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ ഹര്‍ത്താല്‍

പുതുക്കാട്: ദേശീയപാതയിലെ ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് ടോള്‍ വിരുദ്ധ സംയുക്ത സമരസമിതി തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ഏതാനും ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി. വെള്ളിയാഴ്ച വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. പുതുക്കാട് മേഖലയില്‍ വ്യാഴാഴ്ച

ഉച്ചയോടെ ഹര്‍ത്താല്‍ തുടങ്ങിയിരുന്നു. വാഹനങ്ങള്‍ ഓടിയെങ്കിലും കടകള്‍ അടഞ്ഞുകിടന്നു.

ബി.ജെ.പി. ജില്ലാ സമിതി, സി.പി.ഐ. (എംഎല്‍) ജില്ലാ സമിതി, സി.പി.ഐ. പുതുക്കാട് മണ്ഡലം കമ്മിറ്റി എന്നിവര്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി., സി.പി.ഐ., സി.പി.ഐ. (എംഎല്‍), സോളിഡാരിറ്റി, പി.ഡി.പി. തുടങ്ങി 25 ഓളം സംഘാടനകള്‍ സമരസമിതിയില്‍ അംഗങ്ങളാണ്.

വ്യാഴാഴ്ച രാവിലെ ടോള്‍ പ്ലാസയിലെത്തി പ്രതിഷേധിച്ച എ.ഐ.വൈ.എഫ്. സംസ്ഥാന സമിതിയംഗം വി.എസ്. ജോഷി, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് വി.വി. രാജേഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സജീവന്‍ അമ്പാടത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റിരുന്നു. പരിക്കേറ്റവര്‍ ഉള്‍പ്പെടെ മുപ്പതോളം പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

Newsletter