ബസ് ഡ്രൈവറെ ലോറി കയറ്റി കൊന്നു
- Last Updated on 12 February 2012
ഡ്രൈവര്‍ കുംഭകോണം സ്വദേശി മുഹമ്മദ് കാസിമിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം നടന്നത്.
സുന്ദര്‍രാജ് വെള്ളിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളി ഛത്രം ബസ്സ്റ്റാന്‍ഡില്‍ നിന്ന് യാത്രക്കാരെയും കയറ്റി തിരുനെടുകുളത്തേക്ക് രാവിലെ 5.15 ഓടെയാണ് ബസ് എടുത്തത്. ഗാന്ധി മാര്‍ക്കറ്റിന് സമീപമെത്തിയപ്പോള്‍ മുഹമ്മദ് കാസിം ഓടിച്ച ലോറി പിറകിലൂടെ അതിവേഗത്തില്‍ വന്നു. ബസ് ഡ്രൈവര്‍ സുന്ദര്‍ രാജന്‍ ആദ്യം ലോറിക്ക് വഴി വിട്ടുകൊടുത്തു. എന്നാല്‍ മുന്നില്‍ പോയ ലോറി വേഗം കുറച്ച് സഞ്ചരിക്കുന്നതിനാല്‍ മറികടക്കാനായി സുന്ദര്‍രാജന്‍ ശ്രമിച്ചു. എന്നാല്‍ ലോറി വീണ്ടും വേഗം കൂട്ടി. ബസ്സും അതിനനുസരിച്ച് വേഗം കൂട്ടി. ഒടുവില്‍ അപകടമാം വിധത്തിലുള്ള മത്സര ഓട്ടത്തിന് ബസ് യാത്രക്കാര്‍ സാക്ഷ്യം വഹിച്ചു. ഒടുവില്‍ ലോറിയെ മറികടന്ന് തിരുവെറുമ്പറത്തിന് സമീപത്തുള്ള കാട്ടാര്‍ സ്റ്റോപ്പില്‍ ബസ് നിര്‍ത്തി. ഡ്രൈവര്‍ സുന്ദര്‍ രാജന്‍ ബസ്സില്‍ നിന്ന് ഇറങ്ങി പിറകില്‍ നിന്ന് വന്ന ലോറി തടഞ്ഞുനിര്‍ത്തി. ഇരുവരും തമ്മില്‍ നടന്ന വാഗ്വാദത്തിനൊടുവില്‍ കുപിതനായ മുഹമ്മദ് കാസിം ലോറി സുന്ദര്‍രാജനുമേല്‍ കയറ്റിയശേഷം നിറുത്താതെ പോയി. സുന്ദര്‍ രാജന്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ ചതഞ്ഞരഞ്ഞ് മരിച്ചു.
നിലവിളിച്ച് ബസ്സില്‍ നിന്ന് ഇറങ്ങിയ യാത്രക്കാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് ലോറിയെ പിന്തുടര്‍ന്ന് പിടികൂടി മുഹമ്മദ് കാസിമിനെ അറസ്റ്റ് ചെയ്തു.