13February2012

Breaking News
ഗീലാനി കുറ്റക്കാരന്‍
ചൈനയ്‌ക്കെതിരെ ടിബറ്റില്‍ സംന്യാസിനിയുടെ ആത്മാഹുതി ശ്രമം
എയര്‍ഇന്ത്യാ അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന് സി.ബി.ഐ. പരിശോധിക്കുന്നു
കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു
കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു

വിറ്റ്‌നി ഹൂസ്റ്റണ്‍ അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്: പ്രശസ്ത പോപ് ഗായികയും നടിയുമായ വിറ്റ്‌നി ഹൂസ്റ്റണ്‍(48) അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ല. മയക്കുമരുന്നിന് അടിമയായിരുന്നു വിറ്റ്‌നി. പുലര്‍ച്ചെ നാല് മണിയ്ക്ക് മരിച്ചതായാണ്

വിവരം.

1963 ആഗസ്ത് ഒമ്പതിന് ന്യൂജേഴ്‌സിയിലെ നെവാര്‍ക്കില്‍ ജനിച്ച വിറ്റ്‌നി 1977ല്‍ പതിനാലാമത്തെ വയസ്സിലാണ് പ്രൊഫഷണല്‍ ഗായികയാകുന്നത്. പിന്നീടങ്ങോട്ട് വിറ്റ്‌നിയുടെ കാലമായിരുന്നു. ആറ് ഗ്രാമിയും രണ്ട് എമ്മിയും അടക്കം കരിയറില്‍ മൊത്തം 415 അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ഗായികയാണ് വിറ്റ്‌നി. ഇത് ഗിന്നസ് റെക്കോഡ് ആണ്.

Newsletter