24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home Kerala Pathanamthitta

കടല്‍ക്കൊല: നാവികരുടെ ജാമ്യാപേക്ഷ തള്ളി

കൊല്ലം:കടലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി.
ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്‌സിയിലെ നാവികരായ ലത്തോറ മാസിമിലായാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരുടെ

Read more...

    ചന്ദ്രശേഖരന്‍ വധം: അറസ്റ്റ് തുടരുന്നു

    സി.പി.എമ്മിന്റെ ഒരു ലോക്കല്‍ കമ്മിറ്റിഅംഗം കൂടി അറസ്റ്റില്‍ 

    മൂന്നുപേരെ റിമാന്‍ഡ്‌ചെയ്തു 

    കുത്തിയിരിപ്പുസമരം നടത്തിയതിന് എം.വി. ജയരാജനെതിരെ കേസ്

    ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം വഴിമുട്ടിക്കാന്‍ സി.പി.എമ്മിലെ കണ്ണൂര്‍ ലോബി ശ്രമം നടത്തുകയാണ്. ജനങ്ങള്‍ ഇത് അംഗീകരിക്കില്ല. അന്വേഷണോദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സംഘത്തെ അധിക്ഷേപിച്ചും കേസ് അട്ടിമറിക്കാമെന്ന് കരുതേണ്ട. -ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

    ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തേണ്ട കാര്യം സി.പി.എമ്മിനുണ്ടായിരുന്നില്ല. കേസന്വേഷണം തെറ്റായ രീതിയിലാണ് നീങ്ങുന്നതെങ്കില്‍ പാര്‍ട്ടി ഇടപെടാന്‍ മടിക്കില്ല. അതിന്റെ ഭവിഷ്യത്ത് സര്‍ക്കാറിന് മാത്രമായിരിക്കും -പിണറായി വിജയന്‍

    കോഴിക്കോട്: റവലൂഷണറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ പണംകൈമാറ്റത്തില്‍ പങ്കാളിയായ സി.പി.എമ്മിന്റെ ലോക്കല്‍കമ്മിറ്റിയംഗത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. 

    സി.പി.എം. കുന്നോത്തുപറമ്പ് ലോക്കല്‍കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച്‌സെക്രട്ടറിയുമായ കണ്ണൂര്‍ ചെറുപറമ്പ് പറമ്പത്ത് കൃഷ്ണനിവാസില്‍ ജ്യോതിബാബുവിനെയാണ് (51) അറസ്റ്റുചെയ്തത്. ഇതോടെ ഈ കേസില്‍ മൂന്ന് സി.പി.എം. ലോക്കല്‍കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി.

    കഴിഞ്ഞദിവസം അറസ്റ്റുചെയ്ത മൂന്ന് സി.പി.എമ്മുകാരെ കോടതി റിമാന്‍ഡുചെയ്ത് വടകര ജയിലിലേക്കയച്ചു. കഴിഞ്ഞദിവസം പാര്‍ട്ടിഓഫീസ് സെക്രട്ടറിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വടകര ഡിവൈ.എസ്.പി. ഓഫീസിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയ സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം എം.വി. ജയരാജനെതിരെ പോലീസ് കേസെടുത്തു. 

    അറസ്റ്റിലായ ജ്യോതിബാബുവിനെ കുന്ദമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് രാജീവ് ജയരാജ് പത്തുദിവസത്തേക്ക് പോലീസ്‌കസ്റ്റഡിയില്‍ വിട്ടു. കൊലപാതകത്തിന്റെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തെളിവുലഭിക്കുന്നതിന് ജ്യോതിബാബുവിനെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിട്ടത്. 

    കൊലപാതകം നടത്തിയ സംഘത്തിനും ആസൂത്രണം നടത്തിയ രാമചന്ദ്രനും ഇടയില്‍ കണ്ണിയായി പ്രവര്‍ത്തിച്ചത് ജ്യോതിബാബുവാണെന്ന് പോലീസ് പറയുന്നു. ഗുണ്ടാനേതാവ് കൊടി സുനിക്കും സംഘത്തിനും പണം കൈമാറിയതും ഇയാളാണെന്ന് സൂചനയുണ്ട്. കൊലപാതകം, ഗൂഢാലോചന, കുറ്റവാളികളെ സഹായിക്കല്‍ തുടങ്ങി പത്ത് വകുപ്പുകളിലുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 14 ദിവസത്തേക്ക് ഇയാളെ കസ്റ്റഡിയില്‍ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. രണ്ടുവര്‍ഷംമുമ്പ് കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്‍ പറമ്പത്ത് അജയന്റെ സഹോദരനാണ് ക്രഷര്‍ ഉടമയായ ജ്യോതിബാബു.

    കേസിലെ രണ്ടുമുതല്‍ നാലുവരെയുള്ള പ്രതികളായ കോടിയേരി പാറാല്‍ ആനന്ദത്തില്‍ രജിത്ത്, അഴിയൂര്‍ കളവറത്ത് രമ്യതനിവാസില്‍ രമീഷ് എന്ന കുട്ടു, അഴിയൂര്‍ കോട്ടമലക്കുന്ന് കുന്നുമ്മല്‍ ദിപിന്‍ എന്ന കുട്ടന്‍ എന്ന ദീപു എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കസ്റ്റഡികാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നായിരുന്നു റിമാന്‍ഡ്.

    കൂത്തുപറമ്പ് സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസ് സെക്രട്ടറി സി. ബാബുവിനെ വിട്ടുകിട്ടാനാണ് എം.വി ജയരാജന്‍ കുത്തിയിരിപ്പുസമരം നടത്തിയത്. അന്യായമായി സംഘംചേര്‍ന്നു, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അനുവാദമില്ലാതെ പ്രകടനംനടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. 

    കഴിഞ്ഞദിവസം അറസ്റ്റുചെയ്ത കൂത്തുപറമ്പ് സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസ്‌സെക്രട്ടറി സി. ബാബുവിനെ എന്തുകൊണ്ടാണ് കോടതിയില്‍ ഹാജരാക്കാതെ ജാമ്യത്തില്‍ വിട്ടതെന്ന് മജിസ്‌ട്രേട്ട് രാജീവ് ജയരാജ് ചോദിച്ചു. ഇയാളുടെ പേരില്‍ ജാമ്യം നല്‍കാവുന്ന കുറ്റംമാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് എ.പി.പി. എം. ഉദയ അറിയിച്ചു.

    നേരത്തേ, പോലീസ് കസ്റ്റഡിയില്‍വിട്ട ഓര്‍ക്കാട്ടേരി ലോക്കല്‍കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രനെ ഒമ്പതുദിവസംകൂടി ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രവീന്ദ്രനെ മെയ് 16-ന് നാലുദിവസത്തേക്ക് പോലീസ്‌കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇത് അവസാനിച്ചതിനാല്‍ ശനിയാഴ്ച വീണ്ടും രവീന്ദ്രനെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പോലീസ്‌കസ്റ്റഡിയില്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ലെന്ന് പ്രതികള്‍ കോടതിയില്‍ ബോധിപ്പിച്ചു.

      കോണ്‍ഗ്രസ് ഓഫീസിന് സംരക്ഷണം വേണ്ടിവരുമെന്ന് പി.ജയരാജന്‍

      കണ്ണൂര്‍: സി.പി.എം. പാര്‍ട്ടി ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന നില തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്നറിയിപ്പ്. ഈ നില തുടര്‍ന്നാല്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണ്ട സാഹചര്യമുണ്ടാകുമെന്നും പി.ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയെ തകര്‍ക്കാന്‍

      Read more...

        Newsletter