- 04 March 2012
ഒരു മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
കൊല്ലം: വ്യാഴാഴ്ച പുലര്‍ച്ചെ കപ്പലിടിച്ച് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം നാവികസേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ കണ്ടെത്തി. പള്ളിത്തോട്ടം സ്വദേശി സന്തോഷി (28) ന്റെ മൃതദേഹമാണ് കിട്ടിയത്.മറ്റു രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സന്തോഷിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറി.
- 04 March 2012
ജലസ്റ്റ്യന്റെ വീട്ടിലെത്താത്തതില്‍ ദു:ഖം: മിസ്ത്യൂറ
കൊല്ലം: ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മരിച്ച ജലസ്റ്റ്യന്റെ കുടുംബാംഗങ്ങളെ കാണാന്‍ കഴിയാത്തതില്‍ ദു:ഖമുണ്ടെന്ന് ഇറ്റാലിയന്‍ ഉപവിദേശകാര്യ മന്ത്രി സ്‌റ്റെഫാന്‍ ദ് മിസ്ത്യൂറ പറഞ്ഞു. മത്സ്യത്തൊളിലാളികളുടെ വികാരം മാനിച്ചാണ് സന്ദര്‍ശനം വേണ്ടെന്നു വെച്ചത്. ഇറ്റാലിയന്‍ സര്‍ക്കാരിന്റേയും ജനങ്ങളുടേയും ദു:ഖവും പിന്തുണയും അറിയിക്കാനാണ് കൊല്ലത്തെത്തിയത്. ഇന്ത്യന്‍ ജുഡീഷ്യറിയോടെ
Read more...
- 04 March 2012
ബോട്ട് കണ്ടെത്തി; കപ്പല്‍ ചെന്നൈയിലേക്ക്
കൊല്ലം: വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ കപ്പല്‍ അപകടത്തില്‍ കാണാതായവരെ മൂന്നുനാള്‍ പിന്നിട്ടിട്ടും നാവികസേനയ്‌ക്കോ കോസ്റ്റ് ഗാര്‍ഡിനോ കണ്ടെത്താനായില്ല. കപ്പലിടിച്ചു തകര്‍ന്ന ബോട്ട് നേവിയുടെ കപ്പല്‍ കണ്ടെത്തി. ബോട്ടില്‍ ഇടിച്ചെന്ന് കരുതുന്ന കപ്പല്‍ പ്രഭുദയ ചെന്നൈയിലേക്ക് കൊണ്ടുവരുന്നുണ്ട്.
Read more...