- 21 April 2012
അണക്കെട്ടുകള്‍ നവീകരിക്കാന്‍ ലോകബാങ്ക് 300 കോടി നല്‍കും
തൊടുപുഴ: സംസ്ഥാനത്തെ 47 അണക്കെട്ടുകള്‍ നവീകരിക്കാനും അത്യാധുനിക നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്താനുമുള്ള പദ്ധതിക്ക് ലോകബാങ്കിന്റെ അംഗീകാരം.
കെ.എസ്.ഇ.ബി., ഇറിഗേഷന്‍ വകുപ്പ് എന്നിവയുടെ നിയന്ത്രണത്തിലുള്ള
- 31 March 2012
നാലുമാസംകൊണ്ട് ഇടുക്കിയില്‍നിന്ന് ഒഴുകിയത് 45 ശതമാനം വെള്ളം
തൊടുപുഴ: ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ച്ച് 30 വരെ ഇടുക്കി ജലസംഭരണിയില്‍നിന്ന് വൈദ്യുതോല്പാദനത്തിനായി ഒഴുക്കിയത് മൊത്തം സംഭരണശേഷിയുടെ 45 ശതമാനം വെള്ളം. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാഭീഷണിയുടെ പശ്ചാത്തലത്തില്‍ അവിടത്തെ വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കിയെ സജ്ജമാക്കാനാണ് ഡിസംബറില്‍ അധികോല്പാദനത്തിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കിത്തുടങ്ങിയത്. പിന്നീട് സംസ്ഥാനത്ത്
Read more...
- 26 March 2012
ഇടുക്കിയില്‍ 58 ദിവസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രം
ചെറുതോണി: കേരളത്തിലെ മുഖ്യജലസംഭരണിയായ ഇടുക്കി അണക്കെട്ടില്‍ ഇനി അവശേഷിക്കുന്നത് 54 ദിവസം വൈദ്യുതി ഉണ്ടാക്കാനുള്ള വെള്ളം മാത്രം.
സംഭരണശേഷിയുടെ 36.22 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. ഇതുപയോഗിച്ച് 778.11 ദശലക്ഷം വൈദ്യുതിയേ ഉല്പാദിപ്പിക്കാനാവൂ. ദിവസവും ഒരടിയിലധികം വെള്ളമാണ് വൈദ്യുതി ഉല്പാദനത്തിലൂടെ അണക്കെട്ടില്‍ കുറയുന്നത്.
ഇതോടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന ആശങ്ക കടുത്തു. ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് വേണ്ടിവരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
ശനിയാഴ്ച ഇടുക്കി ഡാമിലെ ജലനിരപ്പ് 2339.14 അടിയായിരുന്നു. മൂലമറ്റം പവര്‍ഹൗസില്‍ 14.22 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. ഇതോടെ ഒറ്റ ദിനംകൊണ്ട് ജലനിരപ്പ് ഒരടി കുറഞ്ഞ് 2338.32 അടിയായി. 2280 അടിവരെ ജലനിരപ്പ് താഴ്ന്നാല്‍ മൂലമറ്റം പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകാന്‍ കഴിയാതെവരും. 58 അടി കൂടി താഴ്ന്നാല്‍ ഈ അവസ്ഥയില്‍ എത്തും.
പന്നിയാര്‍ പവര്‍ഹൗസിന്റെ ജലസംഭരണിയായ പൊന്‍മുടി ഡാമിലെ ജലനിരപ്പും താഴുകയാണ്. ഇപ്പോള്‍ 687 അടി വെള്ളമുണ്ട്. പത്തടി കൂടി ജലനിരപ്പ് താഴ്ന്നാല്‍ പെന്‍സ്റ്റോക്ക് വഴി വെള്ളം കൊണ്ടുപോകാന്‍ കഴിയില്ല. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 708.86 അടിയാണ്. കഴിഞ്ഞ ഡിസംബറിന് ശേഷമാണ് ജലനിരപ്പ് കുറഞ്ഞുതുടങ്ങിയത്. ജനവരി 25ന് 700 അടിയായിരുന്നു ജലനിരപ്പ്.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെത്തുടര്‍ന്ന് ഇടുക്കിയിലെ ജലനിരപ്പ് കുറയ്ക്കാന്‍ നിര്‍ബന്ധിതമായത് പ്രശ്‌നം രൂക്ഷമാകാന്‍ കാരണമായി. മൂന്നു മുതല്‍ 3.5 മെഗാവാട്ട് വരെ വൈദ്യുതി ഉദ്പാദിപ്പിക്കേണ്ട സ്ഥാനത്ത് പത്ത് മെഗാവാട്ട് വരെയാണ് ജലനിരപ് കുറയ്ക്കാനായി ഉത്പാദിപ്പിച്ചത്.
കേരളം 300 മെഗാവാട്ട് വൈദ്യുതി ആവശ്യപ്പെട്ടു
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് 300 മെഗാവാട്ട് വൈദ്യുതി കൂടി വേണമെന്ന് കേരളം ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി കിട്ടിയില്ലെങ്കില്‍ ലോഡ്‌ഷെഡ്ഡിങ് ഏര്‍പ്പെടുത്താനാണ് തീരുമാനം. കായംകുളത്തുനിന്ന് കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് ഇപ്പോള്‍ ദിവസം നാലുകോടി രൂപയാണ് വൈദ്യുതിബോര്‍ഡിന് കൂടുതല്‍ ചെലവഴിക്കേണ്ടി വരുന്നത്. ഈ നഷ്ടം ഒരുപരിധിവരെ ഒഴിവാക്കാനാണ് 300 മെഗാവാട്ട് ആവശ്യപ്പെടുന്നത്. ഈയാഴ്ച തലസ്ഥാനത്തെത്തുന്ന കേന്ദ്ര വൈദ്യുതി സഹമന്ത്രി കെ.സി.വേണുഗോപാലുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും.