ബേനസീറിനെ കൊന്നത് മുഷറഫെന്ന് ബിലാവല്‍
- Last Updated on 25 May 2012
- Hits: 8
വാഷിംഗ്ടണ്‍: പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന് ഉത്തരവാദി അക്കാലത്തെ പ്രസിഡന്റ് പര്‍വേഷ് മുഷറഫാണെന്ന് ബേനസീറിന്റെ മകനും പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.
സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കടുത്ത ആരോപണം ഉന്നയിച്ചത്. ബേനസീറിനെതിരെയുള്ള ഭീഷണികളെ കുറിച്ച് അറിയാമായിരുന്നിട്ടും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ മുഷറഫ് തയാറാകാത്തത് ഇക്കാര്യത്തെ സ്ഥിരീകരിക്കുന്നു. മാത്രമല്ല മുഷറഫ് പലതവണ ബേനസീറിനെ നേരിട്ട് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് റാലികള്‍ നടന്ന സമയത്ത് മനപ്പൂര്‍വ്വം സുരക്ഷാസംവിധാനങ്ങള്‍ ദുര്‍ബലപ്പെടുത്തി. അതിനെതിരെ പലതവണ ബേനസീര്‍ പരാതിപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലമെന്നും ബിലാവല്‍ പറഞ്ഞു.
പാകിസ്താന്‍ ഇപ്പോള്‍ രാഷ്ട്രീയമായും സാമ്പത്തികമായും വളരെ മോശപ്പെട്ട സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ അധികം താമസിക്കാതെ ഈ പ്രതിസന്ധി തന്റെ രാജ്യം തരണം ചെയ്യമെന്നും ബിലാവല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.