- 01 March 2012
ബോട്ടില് കപ്പിലിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള് മരിച്ചു.
നീണ്ടകരയില്‍നിന്ന് മല്‍സ്യബന്ധനത്തിനുപോയ ബോട്ടില്‍ കപ്പിലിടിച്ച് രണ്ടു മത്സ്യത്തൊഴിലാളികള് മരിച്ചു. കൊല്ലം കോവില്‍തോട്ടം സ്വദേശി ജസ്‌റ്റിനും പുത്തന്‍തുറ സ്വദേശി സേവ്യറുമാണ് മരിച്ചത്. മൂന്നു പേരെ കാണാനില്ല. ഒരാളുടെ മൃതദേഹവുമായി മത്സ്യത്തൊഴിലാളികള്‍ കരയിലേക്കു തിരിച്ചു. സ്രാങ്ക് മൈക്കിളിനു പരുക്കേറ്റു. ചേര്‍ത്തല മനക്കോടം ഭാഗത്തുവച്ചായിരുന്നു അപകടം. ഡോണ്‍ എന്ന ബോട്ടാണ് തകര്‍ന്നത്. പരുക്കേറ്റ ഒരാളെ കരക്കെത്തിച്ചു. സ്രാങ്ക് മൈക്കിള്‍, ജസ്‌റ്റിന്‍, സേവ്യര്‍, ക്ലീറ്റസ്, ജോസഫ്, സന്തോഷ് എന്നിവരാണു ബോട്ടിലുണ്ടായിരുന്നത്. കപ്പല്‍ ആറാട്ടുപുഴ തീരത്തുള്ളതായി സൂചനയുണ്ട്. നേവിയുടെയും കോസ്‌റ്റ് ഗാര്‍ഡിന്റെയും കപ്പല്‍ സംഭവസ്‌ഥലത്തേയ്ക്ക് തിരിച്ചു.
- 25 February 2012
ജോലിയെടുക്കാതെ പണം വാങ്ങിയവരെ റിമാന്‍ഡു ചെയ്തു
ആലപ്പുഴ: അന്താരാഷ്ട കയര്‍മേളയില്‍ നോക്കുകൂലി വാങ്ങിയ നാലു തൊഴിലാളികളെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു. ജോലിയെടുക്കാതെ പണം വാങ്ങിയ ഇവരെ
Read more...
- 24 February 2012
കയര്‍മേളയിലെ നോക്കുകൂലി: നാല് തൊഴിലാളികള്‍ അറസ്റ്റില്‍
ആലപ്പുഴ: അന്താരാഷ്ട്ര കയര്‍മേളയുടെ ഒരുക്കങ്ങള്‍ക്കിടെ നോക്കുകൂലി വാങ്ങിയതിന് നാല് തൊഴിലാളികളെ പോലീസ് അറസ്റ്റുചെയ്തു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കയര്‍ റിസര്‍ച്ച് ആന്‍ഡ്
Read more...