പാകിസ്താനില്‍ ആക്രമണത്തിന് ഉസാമ പദ്ധതിയിട്ടു
- Last Updated on 28 April 2012
- Hits: 5
കൊല്ലപ്പെടുംമുമ്പ് പാകിസ്താനില്‍ പരക്കെ ആക്രമണം നടത്താന്‍ ഉസാമ ബിന്‍ ലാദന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഉസാമ ഒളിച്ചു പാര്‍ത്തിരുന്ന ആബട്ടാബാദിലെ ബംഗ്ലാവില്‍നിന്ന് യു.എസ്. സേന കണ്ടെടുത്ത രേഖകളിലാണ് ഇക്കാര്യമുള്ളത്.
ഉഭയകക്ഷി ബന്ധം സംബന്ധിച്ച് പാകിസ്താനും അമേരിക്കയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അല്‍ ഖ്വെയ്ദ ആക്രമണം നടത്താനുള്ള സാധ്യതയെപ്പറ്റിയുള്ള വിവരം സി.ഐ.എ. പങ്കുവെച്ചതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അല്‍ഖ്വെയ്ദയുടെ ഇപ്പോഴത്തെ തലവനായ അയ്മന്‍ അല്‍ സവാഹിരിയും മറ്റ് വിശ്വസ്തരുമായി ചേര്‍ന്നാണ് പാകിസ്താനില്‍ ആക്രമണം നടത്താന്‍ ഉസാമ പദ്ധതിയിട്ടതെന്ന് പത്രം പറയുന്നു.
ഇതുസംബന്ധിച്ച രേഖ സി.ഐ.എ. ഡെപ്യൂട്ടി ഡയറക്ടര്‍ മൈക്കല്‍ മൊറെല്‍ പാകിസ്താന് കൈമാറിയെന്നും ഇല്ലെന്നും വ്യത്യസ്ത വിവരങ്ങളുണ്ട്. രേഖ കൈമാറുകയല്ല, ഇക്കാര്യത്തെക്കുറിച്ച് വിവരം നല്‍കുക മാത്രമാണ് ചെയ്തതെന്ന് ഒരു വിഭാഗം പറയുന്നു.
ഉസാമ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയാനിരിക്കെ ജാഗ്രതയോടെയിരിക്കാന്‍ യു.എസ്.എംബസി പാകിസ്താനിലെ യു.എസ്. നയതന്ത്രജ്ഞര്‍ക്കും പൗരന്മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.