ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രവുമായി സഹകരിക്കും-കേരളം
- Last Updated on 06 May 2012
- Hits: 1
ന്യൂഡല്‍ഹി: നിര്‍ദ്ദിഷ്ട ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രവുമായി (എന്‍.സി.ടി.സി) സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമര്‍പ്പിച്ച എഴുതി തയ്യാറാക്കിയ പ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടി കേരളത്തിന്റെ നിലപാട് അറിയിച്ചത്. കേരളം എന്‍.സി.ടി.സി.യെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം
അറിയിച്ചു.
മൂന്ന് നിര്‍ദേശങ്ങളാണ് കേരളം യോഗത്തില്‍ മുന്നോട്ടുവെച്ചത്. അസാധാരണ സാഹചര്യങ്ങളിലൊഴികെ സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കാന്‍ എന്‍.സി.ടി.സി തയ്യാറാകണം എന്നതാണ് ഇതില്‍ പ്രധാനം. പരസ്പരം വിവരങ്ങള്‍ നല്‍കുന്നത് തീവ്രവാദത്തിനെതിരായുള്ള പോരാട്ടം ഫലപ്രദമാകാന്‍ സഹായിക്കും. ഇതോടൊപ്പം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ രൂപവത്കരിക്കാനുള്ള തീരുമാനത്തിന് കൂടുതല്‍ വ്യക്തത വേണമെന്നും എന്‍.സി.ടി.സി.യുടെ സേവനങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാന്‍ നിയമത്തില്‍ വ്യവസ്ഥചെയ്യണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
സമൂഹത്തില്‍ നിന്ന് പ്രാന്തവത്കരിക്കപ്പെടുന്നു എന്ന തോന്നലുള്ളവരാണ് ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാകുന്നത്. രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ അവര്‍ക്ക് പങ്ക് ലഭിക്കുന്നില്ല എന്ന തോന്നലും പ്രധാനമായിരിക്കാം- അദ്ദേഹം പറഞ്ഞു.