അന്റാര്‍ട്ടിക്കയിലെ ഗവേഷണ കേന്ദ്രത്തില്‍ അഗ്‌നിബാധ
- Last Updated on 26 February 2012
- Hits: 1
റയോ ഡി ജനീറൊ: അന്റാര്‍ട്ടിക്കയിലെ ബ്രസീലിന്റെ ബേസ് സ്‌റ്റേഷനിലുണ്ടായ അഗ്‌നിബാധയില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.
അന്റാര്‍ട്ടിക് മുനമ്പിലെ കമാന്‍ണ്ടാന്റ് ഫെറാസ് ബേസ് സ്‌റ്റേഷനിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്നാണ് അഗ്‌നിബാധയുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ ഒന്‍പത് പേരായിരുന്നു ഇവിടെ
ഉണ്ടായിരുന്നത്. സ്‌റ്റേഷനിലെ മറ്റ് ശസ്ത്രജ്ഞരെ ചിലിയുടെ എഡ്വേഡൊ ഫ്രെയ് റിസര്‍ച്ച് ബേസിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
ജനറേറ്ററുകള്‍ സ്ഥാപിച്ച മെഷിന്‍മുറിയില്‍ നിന്നാണ് തീ മറ്റിടങ്ങളിലേയ്്ക്ക പടര്‍ന്നത്. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.