തായ്‌വാനില്‍ ഭൂചലനം
- Last Updated on 26 February 2012
- Hits: 1
തായ്‌പെയ്: തെക്കന്‍ തായ്‌വാനിലുണ്ടായ കനത്ത ഭൂചലനത്തില്‍ വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. മലയോര മേഖലയിലും കടലോര പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കാലത്ത് പത്തരയ്ക്കാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പിങ്തുങ്ങില്‍ നിന്ന് 30 കിലോമീറ്റര്‍
അകലെയുള്ള പ്രദേശമാണ് ഭൂചലനത്തിന്റ പ്രഭവകേന്ദ്രം. ഇവിടെയാണ് നാശനഷ്ടങ്ങള്‍ ഏറെയുമുണ്ടായത്.