29February2012

Breaking News
കസ്റ്റഡിയിലുള്ള നാവികരെ ഇറ്റാലിയന്‍ വിദേശ മന്ത്രി സന്ദര്‍ശിച്ചു
കടല്‍ക്കൊലപാതകം നിലപാടുകളില്‍ ഉറച്ച് ഇറ്റലിയും ഇന്ത്യയും
സ്വവര്‍ഗാനുരാഗം സര്‍ക്കാര്‍ നിലപാട് മാറ്റി
സ്വവര്‍ഗാനുരാഗം സര്‍ക്കാര്‍ നിലപാട് മാറ്റി
കുട്ടിയുടെ വയറ്റില്‍ നിന്ന് ഭ്രൂണം നീക്കം ചെയ്തു
'ലണ്ടന്‍ പിടിച്ചടക്കല്‍' പ്രക്ഷോഭകരെ പോലീസ് ഒഴിപ്പിച്ചു
'ലണ്ടന്‍ പിടിച്ചടക്കല്‍' പ്രക്ഷോഭകരെ പോലീസ് ഒഴിപ്പിച്ചു
ഒ.എന്‍.ജി.സി. ഓഹരി വില്‍പ്പന മന്ത്രിസഭ അംഗീകരിച്ചു
You are here: Home World ഇറാന്‍ ദൗത്യം പരാജയം; യു.എന്‍ സംഘം മടങ്ങി

ഇറാന്‍ ദൗത്യം പരാജയം; യു.എന്‍ സംഘം മടങ്ങി

വിയന്ന: ആണവപരിപാടി സംബന്ധിച്ച വിഷയത്തില്‍ ഇറാനുമായി ധാരണയിലെത്താനാകാതെ ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ സംഘം മടങ്ങി. ഇറാന്‍ സന്ദര്‍ശനം എല്ലാ അര്‍ഥത്തിലും പരാജയമായിരുന്നെന്ന് സംഘത്തിലുണ്ടായിരുന്ന ആണവോര്‍ജ ഏജന്‍സി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പൂര്‍വാധികം ശക്തിയോടെ ആണവപരിപാടി തുടരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഊര്‍ജോത്പാദനത്തിനുള്ള ആണവപരിപാടിയുടെ മറവില്‍ ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുണ്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ മുഖ്യ ആരോപണം. ടെഹ്‌റാനിലെ ആണവസംവിധാനങ്ങള്‍ സന്ദര്‍ശിച്ച് ഇക്കാര്യം ശരിയാണോയെന്ന് പരിശോധിക്കുകയായിരുന്നു യു.എന്‍. സംഘത്തിന്റെ പ്രധാനലക്ഷ്യം. എന്നാല്‍ ആണവനിലയങ്ങളും സംവിധാനങ്ങളും സന്ദര്‍ശിക്കാന്‍ ഇറാന്‍ അനുവദിച്ചില്ലെന്ന് യു.എന്‍. സംഘം അറിയിച്ചു. ഇറാന്റെ പ്രധാന ആയുധ നിര്‍മാണ നിലയവും സ്‌ഫോടക പരിശോധന കേന്ദ്രവുമായ പാര്‍ച്ചിന്‍ സൈനിക സമുച്ചയം സന്ദര്‍ശിക്കാന്‍ സംഘം അനുമതി തേടിയെങ്കിലും അധികൃതര്‍ നിഷേധിച്ചു. ഇറാന്റെ ആണവായുധ നിര്‍മാണം കേന്ദ്രീകരിച്ചിരിക്കുന്നത് പാര്‍ച്ചിയിലാണെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിക്കുന്നത്.

രണ്ടാഴ്ച മുമ്പ് ടെഹ്‌റാന്‍ സന്ദര്‍ശിച്ച യു.എന്‍.സംഘവും പാര്‍ച്ചിന്‍ സന്ദര്‍ശിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. ഇത്തവണ ഏറെ പ്രതിക്ഷയോടെയാണ് യു.എന്‍.സംഘം എത്തിയതെന്നും എന്നാല്‍ ഇറാന്റെ പ്രതികരണം നിരാശപ്പെടുത്തിയെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ യൂക്കിയോ അമാനോ പറഞ്ഞു. യു.എന്‍.സംഘവുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് ആണവോര്‍ജ ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധി വ്യക്തമാക്കിയെങ്കിലും ഉടനെ മറ്റൊരു സംഭാഷണത്തിന് പദ്ധതിയില്ലെന്നാണ് യു.എന്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

ഇതിനിടെയാണ് ആണവപരിപാടിയില്‍നിന്ന് പിന്‍മാറുന്ന പ്രശ്‌നമില്ലെന്ന് ആയത്തൊള്ള അലി ഖമനേയി പ്രഖ്യാപിച്ചത്. ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മിക്കില്ലെന്ന് ടെഹ്‌റാനില്‍ രാജ്യത്തെ ആണവ ശാസ്ത്രജ്ഞരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

Newsletter