ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്
- Last Updated on 26 February 2012
- Hits: 3
ലണ്ടന്‍: ഇറാന്‍ രഹസ്യമായി യൂറേനിയം സമ്പുഷ്ടീകരണം നടത്തുന്നുണ്ടെന്ന് അന്താരാഷ്ട്ര ആണവോര്‍ജ എജന്‍സി. ആണവ പദ്ധതികള്‍ ഇതേപോലെ തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതത്തെ നേരിടേണ്ടിവരുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
ഏജന്‍സി പുതുതായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. മധ്യ
ഇറാനിലെ ഖോമിലെ പ്ലാന്‍റില്‍ രണ്ടാമത്തെ സമ്പുഷ്ടീകരണ സംരംഭം തുടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ തെക്ക് പടിഞ്ഞാറന്‍ ഇറാനിലെ പ്ലാന്‍റില്‍കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് 69ശതമാനം പ്രവര്‍ത്തനം വര്‍ധിപ്പിച്ചതായും ആരോപിക്കുന്നു.
ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനയ്ക്ക് ഇറാന്‍ പൂര്‍ണ സഹകരണം നല്‍കിയില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. പരാച്ചിനിലെ സൈനികനിയന്ത്രിത പ്ലാന്‍റ് സന്ദര്‍ശിക്കാന്‍ സമിതിയെ അനുവദിച്ചില്ലെന്ന് ഉദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബറില്‍ നടന്ന കഴിഞ്ഞ സന്ദര്‍ശനത്തില്‍ നാടാന്‍സ് പ്ലാന്‍റില്‍ 6,208 സെന്‍ട്രിഫ്യൂഗ്‌സ് ഉണ്ടായിരുന്നിടത്ത് ഇത്തവണ 8,808 എണ്ണം കാണാന്‍ കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.