ഇറാക്കില്‍ ആക്രമണപരമ്പര: 35 മരണം
- Last Updated on 23 February 2012
- Hits: 6
ബാഗ്ദാദ്: ഇറാക്കിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ബോംബാക്രമണങ്ങളിലും വെടിവെപ്പിലും 35 പേര്‍ കൊല്ലപ്പെട്ടു. ആക്രമണങ്ങള്‍ ഏറെ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് നടന്നത്.
മധ്യ കരാഡ ജില്ലയില്‍ ഒരു പോലീസ് എയ്ഡ് പോസ്റ്റിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പതുമാണ് മരിച്ചത്. സ്‌ഫോടനത്തില്‍ സമീപനത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
വടക്കന്‍ ബാഗ്ദാദിലെ കദിമിയയില്‍ ഒരു കാറിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. സരഫിയ ജില്ലയില്‍ പോലീസ് എയ്ഡ് പോസ്റ്റിനു നേരെയുണ്ടായ വെടിവെപ്പില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. ഒരു ഗ്രൂപ്പും ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.