ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ ഇടിച്ചുകയറി 49 മരണം
- Last Updated on 23 February 2012
- Hits: 5
ബ്യൂണസ് ഏറീസ്: അര്‍ജന്റീനയില്‍ നിയന്ത്രണം വിട്ട ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേയ്ക്ക് ഇടിച്ചുകയറി 49 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. അര്‍ജന്റീനയില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. കൊല്ലപ്പെട്ടരില്‍ ഒരു കുഞ്ഞുമുണ്ട്. ട്രെയിനിന്റെ
ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്ന് കരുതുന്നു.
ഇടിയുടെ ആഘാതത്തില്‍ എഞ്ചിനും പിറകിലുള്ള കോച്ചുകളും പൂര്‍ണമായും തകര്‍ന്നു. ഒരു ബോഗി പൂര്‍ണമായും മറ്റൊന്നിന്റെ ഉള്ളിലേയ്ക്ക് കയറിപ്പോയി. അപകടം നടക്കുമ്പോള്‍ ട്രെയിനില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അര്‍ജന്റീനയിലുണ്ടാകുന്ന അഞ്ചാമത്തെ ട്രെയിന്‍ അപകടമാണിത്.