പാകിസ്താനില്‍ ബസ്സിനുനേരെ വെടിവെപ്പ്: 18 പേര്‍ മരിച്ചു
- Last Updated on 28 February 2012
- Hits: 1
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ബസ്സിനുനേരെ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 18 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ജില്ലയായ കോഹിസ്താനില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. റാവല്‍പിണ്ടിയില്‍നിന്ന് ഗില്‍ഗിത്തിലേക്കുപോയ ബസ്സിന് നേരെയാണ് ആക്രമണം ഉണ്ടായത്. റോഡിന് ഇരുവശത്തും നിന്ന് തീവ്രവാദികള്‍ ബസ്സിനുനേരെ വെടിയുതിര്‍ത്തു. തീവ്രവാദികളുടെ സാന്നിധ്യമില്ലാത്ത ഹര്‍ബാന്‍
നഗരത്തില്‍ വച്ചാണ് വെടിവെപ്പ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.