ട്രെയിനില്‍ അപമര്യാദയായി പെരുമാറിയ ടി.ടി.ഇ അറസ്റ്റില്‍
- Last Updated on 28 February 2012
- Hits: 2
തിരുവനന്തപുരം: ട്രെയിനില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് പരിശോധകന്‍ പിടിയിലായി. സീനിയര്‍ ടി.ടി.ഇ ന്യൂഡല്‍ഹി സ്വദേശി രമേഷ് കുമാറിനെയാണ് ചൊവ്വാഴ്ച രാവിലെ ആര്‍.പി.എഫ് അറസ്റ്റു ചെയ്തത്. ന്യൂഡല്‍ഹി - തിരുവനന്തപുരം രാജധാനി എക്‌സ്പ്രസിലെ യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
മഡ്ഗാവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന സ്ത്രീയോടാണ് ടി.ടി.ഇ അപമര്യാദയായി പെരുമാറിയത്. തിങ്കളാഴ്ച രാത്രി ഉഡുപ്പിക്കും മംഗലാപുരത്തിനും ഇടയിലായിരുന്നു സംഭവം. ഉടന്‍തന്നെ യാത്രക്കാരി ആര്‍.പി.എഫിനെ വിവരം അറിയിച്ചു. തുടര്‍ന്ന് തൃശ്ശൂരില്‍നിന്ന് ട്രെയിനില്‍ കയറിയ വനിതാ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ടി.ടി.ഇയെ കൈയ്യോടെ പിടികൂടി.