ഖുര്‍ആന്‍: അഫ്ഗാനിസ്താനില്‍ മരണം 15 ആയി
- Last Updated on 24 February 2012
- Hits: 13
കാബൂള്‍ : അഫ്ഗാനിസ്താനില്‍ നാറ്റൊ സൈന്യം ഖുര്‍ആന്‍ കത്തിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം പതിനഞ്ചായി. ബഗ്രാമിലെ നാറ്റൊ സേനയുടെ ക്യാമ്പിന് സമീപം പകുതി കത്തിയ ഖുര്‍ആന്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി
അഫ്ഗാനിസ്താന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതില്‍ അക്രമസംഭവങ്ങളാണ് നടക്കുന്നത്. എന്നാ പ്രവിശ്യകളിലും നാറ്റോ സേനയ്‌ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നേരിട്ട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കലാപത്തിനും പ്രക്ഷോഭങ്ങള്‍ക്കും ശമനമുണ്ടായിട്ടില്ല.